ADVERTISEMENT

പൊൻകുന്നം ∙ യുവാവിനെ ആക്രമിച്ചു മൊബൈൽ ഫോണും പഴ്സും കവർന്ന കേസിൽ 2 യുവാക്കളെ അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ഭാഗത്ത് ആലപ്പാട്ട് ഷിനു കൊച്ചുമോൻ (34), വടവാതൂർ ഞാറക്കൽ ഭാഗത്ത് കിഴക്കേ ഞാറയ്ക്കൽ കൊച്ചുമോൻ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30ന് ചിറക്കടവ് ഭാഗത്തുവച്ച് മണിമല സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചത്. ഓട്ടോയിലാണ് ഇവരെത്തിയത്. യുവാവിനെ ഓട്ടോയിൽ കയറ്റി വീട്ടിൽ വിടാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി മർദിച്ച് ഫോണും പഴ്സും തട്ടിയെടുത്തശേഷം വഴിയിൽ ഇറക്കിവിട്ടെന്ന് പൊലീസ് പറഞ്ഞു. 

ഷിനു കൊച്ചുമോൻ കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, അയർക്കുന്നം, വാകത്താനം സ്റ്റേഷനുകളിലും, കൊച്ചുമോൻ ഈസ്റ്റ് സ്റ്റേഷനിലും ക്രിമിനൽ കേസിൽ പ്രതിയാണ്. സ്റ്റേഷൻ എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ സി.എസ്.നെൽസൺ, കെ.ജി.മനോജ്, എഎസ്ഐമാരായ മാത്യു വർഗീസ്, പി.എം.ബിജു, സിപിഒമാരായ രമേഷ്, കിരൺ കർത്താ എന്നിവർ അറസ്റ്റിൽ പങ്കെടുത്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

English Summary:

Two men were arrested in Ponkunnam, Kerala for their alleged involvement in the assault and robbery of a young man. The victim was lured into an autorickshaw under false pretenses and subsequently attacked and robbed of his belongings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com