ഇനിയും ഓട്ടം തുടരും; തളരുന്ന മനസ്സുകളെ താങ്ങി, പരിഭവം തീർത്ത് ഡിഇഒ സീന
Mail This Article
×
തലയോലപ്പറമ്പ് ∙ പരിമിതികളിൽ തളരാതെ വേദികളിലെ പരിഭവങ്ങൾ തീർത്ത് കടുത്തുരുത്തി ഡിഇഒ എ.സി.സീന. അംഗപരിമിതയായ സീനയ്ക്കു കലോത്സവത്തിൽ ട്രഷറർ ചുമതലയാണ്. എന്നാൽ വേദികളിലെ തർക്കങ്ങളിൽ ഫലപ്രദമായി ഇടപെടുകയാണു സീന. ട്രഷററുടെ ജോലികൾ അവസാന ദിവസമേയുള്ളൂ. അതുകൊണ്ട് പോകാൻ പറ്റുന്ന വേദികളിൽ എല്ലാം എത്തുന്നുണ്ട് – സീന പറയുന്നു. ഇന്നലെ കുച്ചിപ്പുഡി വേദിയിൽ തർക്കം ഉണ്ടായപ്പോൾ ആദ്യം എത്തിയതു സീനയാണ്.
പരാതിക്കാരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുകയും വിധികർത്താക്കൾക്കു നിർദേശം നൽകുകയും ചെയ്തു. ഭർത്താവ് ജേക്കബിനൊപ്പം കാറിലാണു വേദികളിൽ എത്തുന്നത്. തുടർന്ന് സ്വയം ചലിപ്പിക്കാൻ കഴിയുന്ന വീൽചെയറിൽ വേദികളിലൂടെ സഞ്ചരിക്കും. ‘സമാധാനപരമായി കലോത്സവം അവസാനിക്കണം അതിനായി ഇനിയും ഓട്ടം തുടരും’– സീനയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം.
English Summary:
A.C. Seena, the DEO of Kaduthuruthy and an inspiring figure, goes above and beyond her role as festival treasurer to ensure smooth operations. Despite facing physical challenges, Seena actively mediates disputes and resolves conflicts, fostering a positive atmosphere for everyone. Her dedication to inclusivity and conflict resolution shines through her proactive approach.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.