ADVERTISEMENT

കോട്ടയം∙ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) ഡിസംബർ 2 മുതൽ ഡിസംബർ 7 വരെ നടത്തുന്ന ‘ആറ്റൽ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാ’മിന് (എഫ്ഡിപി) തുടക്കം. എറണാകുളം നാവൽ ഫിസിക്കൽ ആൻഡ് ഒഷ്യൻഗ്രാഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ഡി.ശീശഗിരി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ‘Advanced Solutions for Space Exploration and Modern Defense System’ എന്ന വിഷയത്തിലാണ് പ്രോഗ്രാം.

സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, റിമോട്ട് സെൻസിങ്, പ്രതിരോധ തന്ത്രങ്ങൾ, പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷ എന്നിവയുടെ സങ്കീർണമായ സംയോജനത്തിന്റെ പുതിയ പരിഹാരങ്ങൾ കണ്ടെത്തുകയാണ് എഫ്ഡിപിയുടെ പ്രധാന ലക്ഷ്യം. വിദേശ സർവകലാശാലകളിൽ നിന്നുള്ള 13 പേർ ഉൾപ്പെടെ, ശാസ്ത്രജ്ഞർ, ഗവേഷണ ലബോറട്ടറികളുടെ ഡയറക്ടർമാർ ഉൾപ്പെടുന്ന പാനൽ പ്രോഗ്രാമിന് നേതൃത്വം നൽകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾ, വ്യവസായ പ്രവർത്തകർ, ഗവേഷണ, ബിരുദ, ബിരുദാന്തര വിദ്യാർഥികൾ തുടങ്ങി 138 പേർ പരിപാടിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary:

IIIT Kottayam hosts a six-day Atal Online FDP on 'Advanced Solutions for Space Exploration and Modern Defense Systems', featuring international experts and addressing crucial applications.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com