ADVERTISEMENT

എംജിയിൽ ലാൻഡ് സർവേയിങ് കോഴ്സ്
കോട്ടയം ∙ എംജി സർവകലാശാലയിലെ ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് നടത്തുന്ന ഡിജിറ്റൽ ലാൻഡ് സർവേയിങ് ആൻഡ് ഡ്രാഫ്റ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, ലാൻഡ് സർവേയിങ് മേഖലകൾക്കാവശ്യമായ വിശദമായ മാപ്പുകൾ, പ്ലാനുകൾ, ഡ്രോയിങ്ങുകൾ തുടങ്ങിയവ ടോട്ടൽ സ്റ്റേഷൻ, ജിപിഎസ്, ഓട്ടോലെവൽ, ഓട്ടോകാഡ് ഡ്രാഫ്റ്റിങ് എന്നിവയുടെ സഹായത്തോടെ തയാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനം ലഭിക്കും. അവസാന തീയതി: 30. വിവരങ്ങൾക്ക്: https://ses.mgu.ac.in, 8848343200, 8590282951.

തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം
കോട്ടയം ∙ കെൽട്രോൺ സെന്ററിൽ നോർക്ക റൂട്സ് അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ് വിത്ത് ഇ - ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിപ്ലോമ ഇൻ ഫുൾസ്റ്റാക്ക് വെബ് ഡിസൈൻ ആൻഡ് ഡവലപ്മെന്റ് യൂസിങ് പൈത്തൺ, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ്, എത്തിക്കൽ ഹാക്കിങ്, ഹെൽത്ത് സേഫ്റ്റി എൻവയൺമെന്റ്, ഡിപ്ലോമ ഇൻ ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മെന്റ്, മൊബൈൽ ഫോൺ ടെക്നോളജി, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481 2304031, 62821 29387.

റബറിന്റെ ശീതകാലരോഗം:  വിളിക്കാം
കോട്ടയം ∙ റബർ മരങ്ങളെ ബാധിക്കുന്ന ശീതകാല രോഗങ്ങൾ, അവയുടെ പരിപാലനം, പ്രതിരോധം എന്നിവയെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു നാളെ രാവിലെ 10 മുതൽ ഒന്നു വരെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഇ.എഡ്വിൻ പ്രേം മറുപടി നൽകും. ഫോൺ: 0481 2576622.

ഗവ. പോളിടെക്നിക് കോളജിൽ ഒഴിവ്
നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലും കെമിസ്ട്രി വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിലും താൽക്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. അഭിമുഖം 10നു രാവിലെ 10.30ന് ആരംഭിക്കും. ഫോൺ: 0481 2361884.

അധ്യാപക നിയമനം
കോട്ടയം ∙ സിഎംഎസ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്കു നാളെ 12.30നു കോളജ് ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 9446391943.

അഭിമുഖം 15ന് 
ഏറ്റുമാനൂർ∙ ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് എന്നിവയിലേക്കു മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15നു 10.30ന് നടക്കും. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിടെക്കും ഒരു വർഷം പരിചയം, മൂന്നുവർഷ ഡിപ്ലോമയും 2 വർഷ പരിചയം, ഇലക്ട്രിഷ്യൻ ട്രേഡിൽ എൻടിസി/ എൻഎസിയും 3 വർഷം പരിചയം എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കും ഒരു വർഷ പരിചയം, 3 വർഷഡിപ്ലോമയും 2 വർഷം പരിചയം, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/ എൻഎസിയും 3 വർഷം പരിചയം എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫിസിലെത്തണം. 04812535562.

ഡിജിറ്റൽ സർവേ 
അയ്മനം ∙ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട് എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായി ആരംഭിച്ച ഡിജിറ്റൽ സർവേ വില്ലേജിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ക്യാംപ്   ഓഫിസുകൾ തുറന്നു ഡിജിറ്റൽ സർവേ ജോലികൾക്കായി സർവേ ജീവനക്കാർ സമീപിക്കുമ്പോൾ ഭൂമിയുടെ അവകാശം തെളിയിക്കുന്ന ആധാരം, നികുതി രസീത് തുടങ്ങി മുഴുവൻ അവകാശ രേഖകളും പരിശോധനയ്ക്കായി നൽകേണ്ടതാണ് കൈവശ ഭൂമിക്ക് അതിർത്തികൾ സ്ഥാപിച്ച് ബോധ്യപ്പെടുത്തേണ്ടതും , അതിർത്തികൾ വ്യക്തമായി കാണാനാകുംവിധം കാടുകളും തടസ്സങ്ങളും നീക്കി ഉദ്യോഗസ്ഥരോട് സഹകരിക്കണം എന്നും അധികൃതർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ മെയ്ന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. ഫോൺ: 9895041706.

സിലക്‌ഷൻ ട്രയൽസ് ഇന്ന്
ഏറ്റുമാനൂർ∙ 2025ൽ നടക്കുന്ന ദക്ഷിണേന്ത്യൻ യൂണിഫൈഡ് വോളിബോൾ ചാംപ്യൻഷിപ്പിനു മുന്നോടിയായി മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള ഓൾ കേരള സിലക്‌ഷൻ ട്രയൽസ് ഇന്ന് രാവിലെ 10 മുതൽ സേവാഗ്രാം സ്പെഷൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും.

ജില്ലാ അണ്ടർ 15 ചെസ് 11ന്
കോട്ടയം ∙ ജില്ലാ ചെസ് അസോസിയേഷൻ 11നു കഞ്ഞിക്കുഴി സിഎകെ ചെസ് ഹാളിൽ ജില്ലാ അണ്ടർ 15 ചെസ് ചാംപ്യൻഷിപ് നടത്തും. 2010 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. ആദ്യ 4 സ്ഥാനക്കാർക്കു സംസ്ഥാന ചാംപ്യൻഷിപ്പിലേക്കു യോഗ്യത ലഭിക്കും. റജിസ്ട്രേഷന്: 80895 25647, 98950 30071.

വൈദ്യുതി മുടങ്ങും
അയർക്കുന്നം ∙ നടുക്കുടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ചാത്തുകുളം, ശാസ്താ അമ്പലം, വടക്കേനട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ചാഴികാടൻ ടവർ, ആദർശം ക്ലബ്, വാരിമുട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ കാണക്കാരി അമ്പലം, ചാത്തമല, മനയ്ക്കപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ കല്ലുങ്കത്ര ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 11 മുതൽ 3 വരെയും ഇടക്കാട്ട് പള്ളി ട്രാൻസ്ഫോമർ പരിധിയിൽ 12 മുതൽ 4 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.|
അതിരമ്പുഴ ∙ ശ്രീകണ്ഠമംഗലം. പൂഴിക്കനട, കുറ്റിയക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com