ADVERTISEMENT

കോട്ടയം∙ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാംപ് ‘മാണിസം യൂത്ത് കോൺക്ലേവ്’ എന്ന പേരിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഫെബ്രുവരി 14, 15, 16 തീയതികളിൽ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും. 1200 ഓളം ഭാരവാഹികൾ ക്യാംപിൽ പങ്കെടുക്കും. കോൺക്ലേവിനോടനുബന്ധിച്ച് കെ.എം.മാണി യൂത്ത് ബ്രിഗേഡ് 1000 യുവാക്കളെ അണിനിരത്തി റൂട്ടുമാർച്ചും പരിശീലനവും സംഘടിപ്പിക്കും. മേയ് 10ന് 5000 യൂത്ത് ബ്രിഗേഡ് പ്രവർത്തകരെ സംഘടിപ്പിച്ചു കോട്ടയത്ത് സംഘടിപ്പിക്കുന്ന റൂട്ടുമാർച്ചിന്റെ ട്രയൽ ആയിരിക്കും കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. 

English Summary:

Manisam Youth Conclave: A state-level youth camp organized by the Kerala Youth Front will be held in Kottayam from February 14th to 16th. The event will feature a route march and training sessions, serving as a prelude to a larger event in May.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com