10 വർഷം മുൻപുണ്ടായ അപകടത്തിൽ പരുക്കേറ്റു; ചികിത്സയ്ക്ക് സഹായം തേടി വീട്ടമ്മ
Mail This Article
മുണ്ടക്കയം ∙ 10 വർഷം മുൻപുണ്ടായ അപകടത്തിൽ തലയിലേറ്റ ഗുരുതര പരുക്ക് രാഖിയുടെ (30) മനസ്സിന്റെ താളം തെറ്റിക്കുമ്പോൾ ചികിത്സാ ചെലവിനുള്ള പണമില്ലാതെ നെട്ടോട്ടം ഓടുകയാണ് കുടുംബം. നെന്മേനിയിൽ വാടക വീട്ടിൽ കഴിയുന്ന കല്ലറയ്ക്കൽ കെ.എസ്.രാഖിക്ക്, 10 വർഷം മുൻപ് ആലപ്പുഴയിൽ വച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. തലയിലേറ്റ ക്ഷതം ഓർഗാനിക് ബ്രെയിൻ സിൻഡ്രോം എന്ന രോഗത്തിലേക്കു നയിച്ചു. ഏറെനാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി. ഇതിനിടെ ഭർത്താവ് ഉപേക്ഷിച്ചു. ഒരു കുട്ടിയുണ്ട്.
രാഖിയുടെ ചികിത്സയ്ക്കായി മാതാവ് ഷീല കിടപ്പാടം വരെ വിറ്റു. കുട്ടിയുമായി വാടക വീട്ടിലാണ് താമസം. രോഗം കാരണം സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ രാഖിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പലപ്പോഴും സമനില തെറ്റും. മരുന്നിന് വലിയ വിലയാകുന്നതിനാൽ പലരുടെയും സഹായത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. രാഖിയെ തനിച്ചാക്കാന്‍ കഴിയാത്തതിനാൽ മാതാവിന് ജോലിക്ക് പോകാനും കഴിയുന്നില്ല. മരുന്നിനുള്ള പണം എങ്കിലും ലഭിക്കാൻ സുമനസ്സുകളുടെ സഹായം വേണം. ഇതിനായി മാതാവ് ഷീല സാലുവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ:
പേര് : ഷീല സാലു
എസ്ബിഐ, മുണ്ടക്കയം ശാഖ
അക്കൗണ്ട് നമ്പർ : 67221354962
ഐഎഫ്എസ്‌സി കോഡ് : SBIN0070133
ഫോൺ : 9778157135