എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനം ജനുവരി 26ന്
Mail This Article
ചങ്ങനാശേരി∙ എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനം ജനുവരി 26ന് 5.30ന് കോളജിൽ വച്ചു നടക്കും. പൂർവവിദ്യാർഥിയും ബെംഗളൂരു സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൻട്രപ്രണർഷിപ് ചെയർമാൻ പ്രഫ. ജെ.ഫിലിപ്പ് മുഖ്യാതിഥിയാകും. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ആന്റണി ഏത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തും. മികച്ച വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യും. 1975ൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി 50 വർഷം പിന്നിട്ട പൂർവവിദ്യാർഥികളെ ആദരിക്കും. കലാസന്ധ്യയും ഉണ്ട്.
പൂർവവിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര സമ്മേളനം പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ജയിംസ് ആന്റണി, വൈസ് പ്രിൻസിപ്പൽമാരായ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ, ഡോ. കെ.സിബി ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാൻ, ഡോ. ജോസഫ് ജോബ്, ഡോ. സെബിൻ എസ്. കൊട്ടാരം, ബ്രിഗേഡിയർ ഒ.എ.ജെയിംസ്, ഡോ. ജോസ് പി. ജേക്കബ്, സിബി ചാണ്ടി, ഡോ. ജോർജ് സി. ചേന്നാട്ടുശ്ശേരി എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 9495692192