കൊട്ടണോ, ആടണോ? സൂര്യകിരൺ റെഡി
Mail This Article
×
തിരുവനന്തപുരം∙ കാലിൽ ചിലങ്കയണിഞ്ഞാൽ നൃത്തവിസ്മയം, കയ്യിൽ ചെണ്ട കൊടുത്താൽ മേളവിസ്മയം; കോട്ടയം ളാക്കാട്ടൂർ എംജിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സൂര്യകിരണാണ് ഈ കലാപ്രതിഭ. ഹയർ സെക്കൻഡറി കുച്ചിപ്പുഡിയിൽ എ ഗ്രേഡ് നേടിയ സൂര്യകിരൺ ഉത്സവങ്ങളിൽ മേളമൊരുക്കാനും പോകാറുണ്ട്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ അച്ഛൻ എം.ശിവദാസും അമ്മ ജോഷിനിയും പിന്തുണയുമായി ഒപ്പമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനു സ്ഥലംമാറ്റം കിട്ടിയതോടെ കോട്ടയമാണ് ഇപ്പോൾ സൂര്യകിരണിന്റെ കലാകേന്ദ്രം. സൂപ്പർ കിഡ് പുരസ്കാരം, യങ് അച്ചീവേഴ്സ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
English Summary:
Kuchipudi and Chenda prodigy Surya Kiran is a remarkable young artist from Kerala. Her talent and dedication have earned her numerous awards and recognition.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.