രക്തദാന ക്യാംപ് സംഘടിപ്പിച്ചു
Mail This Article
×
കോട്ടയം∙ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് യൂണിറ്റുകളുടെയും എസ്എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ ക്യാംപസിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിജി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ബാബു പീറ്റർ സ്വാഗതം പറഞ്ഞു. ഡോ. റിച്ചിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധന നടത്തി 20 പേരുടെ രക്തം ബ്ലഡ് ബാങ്കിലേക്ക് ശേഖരിച്ചു. സ്കൂളിലെ പൂർവ സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് കുട്ടികളും അവരുടെ രക്ഷകർത്താക്കളും രക്തദാനത്തിൽ പങ്കാളിയായി.
English Summary:
Blood donation significantly impacted the community with the successful blood drive at Holy Family Higher Secondary School. The collaborative effort between the school, Scouts, Guides, NSS, and S H Medical Center Hospital resulted in 20 units of blood collected.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.