ADVERTISEMENT

ബാങ്ക് അവധി
അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഐഎച്ച്ആർഡിയിൽ കോഴ്സുകൾ 
കാഞ്ഞിരപ്പള്ളി ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ എസ്‌സി, എസ്ടി, ഒഇസി, ഒബിഎച്ച് വിഭാഗത്തിൽ ഇ- ഗ്രാന്റ്സിന് അർഹതയുള്ളവർക്കായി പിഎസ്‌സി അംഗീകാരമുള്ള ഡേറ്റ എൻട്രി ടെക്നിക്സ്, ഓഫിസ് ഓട്ടമേഷൻ, പിജിഡിസിഎ എന്നീ കോഴ്സുകൾ നടത്തും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. സർക്കാർ അനുവദിക്കുന്ന ലംപ്സം ഗ്രാന്റിനും സ്റ്റൈപൻഡിനും അർഹതയുണ്ടായിരിക്കും. ഫോൺ : 8547005075, 7510789142.

വൈദ്യുതി മുടക്കം
പൊൻകുന്നം ∙ ചേപ്പുംപാറ , സുഖോദയ റോഡ് പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തലയാഴം ∙ എലൂർ മഠം, ചാത്തൻ തറ, വാക്കേ തറ, വാഴക്കാട്, അരങ്ങത്തുകരി, കോലോത്തു കരി, പട്ടട കരി, കുഴിപ്പടവ്, മറ്റം, മറ്റം വിലങ്ങുതറ, കാക്കമട, വല്യറ, തൊട്ടാപ്പള്ളി, മുച്ചൂർക്കാവ്, കോലാമ്പുറത്തുകരി, കട്ടമട, മൂന്നൂറ്റുംപടവ്, വല്യ മംഗലം, പാറയിൽ, ഞാറുകുളം, റാണി മുക്ക്, വെച്ചൂർ പള്ളി,  സ്വാമിക്കല്ല്, ശാസ്തക്കുളം, പട്ടത്താനം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ കളരിത്തറ, വേഷ്ണാൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും വെട്ടിയാട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ∙ റോഷൻ, പെരുന്ന അമ്പലം, അംബ, നിയർബൈ മാർട്ട്, ടെൻസിങ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും പറാട്ട് അമ്പലം ട്രാൻസ്ഫോമർ പരിധിയിൽ 12 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ഉദയ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ കുരിശുംമൂട് ജിസ് നഗറിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ കിടങ്ങൂർ വാലേപ്പടി, മൂന്നുതോട് മാന്താടി, ചിറപ്പുറം, ഊഴക്കമഠം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ മുരിക്കോലി, പേഴുംകാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ഹൗസിങ് ബോർഡ് ഗ്രൗണ്ട്, കപ്പിലുമാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ ഇടക്കാട്ട് പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ലേലം 14ന്
കടപ്ലാമറ്റം ∙പഞ്ചായത്ത് നാലാം വാർഡിൽ പുതിയ സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു സമീപം വെട്ടിയിട്ട മരം 14ന് 3ന് ലേലം ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.

നവോദയ വിദ്യാലയ പ്രവേശനപരീക്ഷാ പരിശീലനം
ചങ്ങനാശേരി ∙ ജവാഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആൻഡ് സിറ്റിസൻസ് റൈറ്റ്സ് ഫോറം ഇന്നു മുതൽ 17 വരെ റവന്യു ടവറിൽ നേരിട്ടും ഓൺലൈനായും സൗജന്യ പരിശീലനം നൽകും. 18നാണ് പ്രവേശന പരീക്ഷ. ഫോൺ: 94958 42484.

ഗതാഗത നിയന്ത്രണം
ചങ്ങനാശേരി ∙ എംസി റോഡിൽ നിന്നു ജനറൽ ആശുപത്രിയിലേക്കുള്ള റോഡിൽ പണി നടക്കുന്നതിനാൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ ടിബി ജംക്‌ഷൻ കത്തീഡ്രൽ പള്ളി മാർക്കറ്റ് റോഡ് വഴി പോകണമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.
ഗ്രാമസഭ നാളെ
നെടുംകുന്നം ∙ പഞ്ചായത്ത് വാർഡ് ഗ്രാമസഭ നാളെ 3നു    നിലംപൊടിഞ്ഞ സിഎംഎസ് എൽപി സ്കൂളിൽ നടക്കും.

ഐടിഐ ഇൻസ്ട്രക്ടർ
ഏറ്റുമാനൂർ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ പഠിപ്പിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കംപ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം എംബിഎ / ബിബിഎ / ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയത്തോടൊപ്പം എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിലുള്ള ഷോർ‌ട്ട് ടേം ടിഒടി കോഴ്സുമാണ് യോഗ്യത. അർഹരായവർ 16നു രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം. 0481 2535562

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com