ടേക് എ ബ്രേക് കേന്ദ്രം പ്രവർത്തനത്തിന് ‘ബ്രേക്’
Mail This Article
മീനടം ∙ മാളികപ്പടി ജംക്‌ഷനിലെ ടേക് എ ബ്രേക് കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമിച്ചിട്ടും കൃത്യമായി തുറന്നു നൽകുന്നില്ലെന്നാണ് ആക്ഷേപം. യാത്രക്കാർക്കു വിശ്രമമുറി, പൊതുശുചിമുറി, കുട്ടികൾക്കു പാല് കൊടുക്കാനുള്ള ഇടം എന്നിവയാണ് ടേക് എ ബ്രേക്കിലൂടെ ഉദ്ദേശിക്കുന്നത്. മൃഗാശുപത്രി, ഹോമിയോ ആശുപത്രി, കെഎസ്ഇബി, അക്ഷയ കേന്ദ്രം, ബാങ്ക്, കൃഷിഭവൻ, റേഷൻ കട, ക്ഷീരസംഘം തുടങ്ങി ആളുകൾ എത്തുന്ന പ്രധാന ജംക്‌ഷനിലാണ് പഞ്ചായത്തിലെ ടേക് എ ബ്രേക് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
എന്നാൽ നിർമാണം പൂർത്തിയായിട്ടും പൂർണമായും പ്രവർത്തിക്കുന്നില്ല. പുതുവർഷ സമ്മാനമായെങ്കിലും കെട്ടിടം തുറന്നു നൽകണമെന്നുള്ളതാണ് നാടിന്റെ ആവശ്യം. കെട്ടിടത്തിനു മുന്നിൽ ഉപയോഗശൂന്യമായ ട്യൂബ്‌ലൈറ്റും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം ചാക്കിൽകെട്ടി സൂക്ഷിച്ചിട്ടുണ്ട്. ഇതും നീക്കേണ്ടതുണ്ട്.