കോട്ടയം ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗതം തടസ്സപ്പെടും
കോട്ടയം ∙ കാഞ്ഞിരം–മലരിക്കൽ റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ 12,13 തീയതികളിൽ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നു പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
മണർകാട് ∙ പള്ളിക്കുന്ന്, ജെയ്ക്കോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ കാവാലിച്ചിറ, നാരകത്തോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ ഒന്നുവരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ പൊൻമല, അംബൂരം, തൂക്കുപാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നുവരെയും താഴത്തങ്ങാടി (കുളപ്പുരക്കടവ്) ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ മാർക്കറ്റ്, ജസ്സ്, മറ്റംകവല, പേമല, മുണ്ടുവേലിപ്പടി, വട്ടക്കുന്ന്, കോട്ടമുറി, ഐടിഐ, ഇരുവേലിക്കൽ, ഓണംകുളം, സൗപർണിക ഔട്ട്, ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അപ്രന്റിസ്ഷിപ് മേള
ഏറ്റുമാനൂർ ∙ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് കോട്ടയം ജില്ലയിൽ ആർഐ സെന്ററിന്റെ നേതൃത്വത്തിൽ 13ന് ഏറ്റുമാനൂർ ഗവ.ഐടിഐയിൽ പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേള നടത്തും. മേളയുടെ ദിവസം 9.30 മുതൽ 11.30 വരെയാണ് റജിസ്ട്രേഷൻ. www.apprenticeshipindia.gov.in എന്ന സൈറ്റിലും റജിസ്റ്റർ ചെയ്യാം. ഫോൺ : 0481- 2561003
ജല ജീവൻ മിഷൻ
മണർകാട് ∙ ജല ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് കണക്‌ഷൻ ലഭിച്ച ബിപിഎൽ കുടുംബാംഗങ്ങൾ ബിപിഎൽ രേഖകൾ വാട്ടർ അതോറിറ്റി ഓഫിസിൽ 31നകം കൺസ്യൂമർ ബില്ല്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നീ രേഖകൾ സഹിതം ബിൽ കുടിശിക തീർത്ത് പുതുക്കണമെന്ന് പഞ്ചായത്ത് അംഗം ജിജി മണർകാട് അറിയിച്ചു.
പരിശീലന ക്ലാസ്
കോട്ടയം ∙ അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക്‌ഷോപ്സ് കേരളയുടെ തെക്കൻ മേഖല നേതൃത്വ പരിശീലന ക്ലാസ് നാളെ 9ന് സിഎസ്ഐ സെന്ററിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ അധ്യക്ഷത വഹിക്കും.