കാറ്റടിച്ച് രണ്ടുതുള്ളി വന്നാലായി; ചിങ്ങവനം ബുക്കാനയിൽ ശുദ്ധജലം എത്തിയത് 2 മാസത്തിനിടെ 2 തവണ
![water Credit:Umesh Negi/ Istock](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/1/11/water.jpg?w=1120&h=583)
Mail This Article
കോട്ടയം ∙ജലഅതോറിറ്റിയുടെ ചിങ്ങവനം ബുക്കാന ലൈനിൽ ശുദ്ധജലം എത്തിയത് 2 മാസത്തിനിടെ 2 തവണ. കഴിഞ്ഞ ഡിസംബർ 1ന് ശുദ്ധജലം ലഭിച്ചതിനു ശേഷം അവസാനമായി ഇവിടെ ശുദ്ധജലം ലഭിച്ചത് കഴിഞ്ഞ 27നും. പിന്നീട് ഈ പൈപ്പ് ലൈനിലൂടെ ഒരുതുള്ളി വെള്ളം എത്തിയിട്ടില്ല. മഴ മാറി വേനൽ ചൂട് കനക്കുന്നതോടെ പ്രദേശത്തെ കിണറുകളും വറ്റി തുടങ്ങി. പ്രദേശവാസികൾ ഈ വേനലിൽ ശുദ്ധജലം ലഭിക്കുമോ എന്ന ആശങ്കയിലാണ്. ഇത്തരത്തിൽ മാസത്തിൽ ഒരിക്കൽ മാത്രം കുടിവെള്ളം വിതരണം ചെയ്യുന്ന ജലഅതോറിറ്റിയുടെ സംവിധാനത്തിനു മാറ്റം വരണമെന്ന് ജനം മുറവിളി കൂട്ടുകയാണ്.
പൊതുവേ ഉയർന്ന പ്രദേശങ്ങളായ പള്ളം, മറിയപ്പള്ളി, നാട്ടകം തുടങ്ങിയ മേഖലയിൽ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി ജനങ്ങൾ പ്രതീക്ഷിക്കുന്നത് നാട്ടകം കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം ആണ്. ഇതിനായി പൊതു ജനം ഇനിയും എത്രനാൾ കാത്തിരിക്കണം? ഉയർന്ന വില നൽകി സ്വകാര്യ വ്യക്തികളിൽ നിന്നും ശുദ്ധജല വാങ്ങേണ്ട ഗതികേട് ഈ വേനൽ കാലത്തും ഉപഭോക്താക്കൾ സ്വീകരിക്കേണ്ടി വരും.അറ്റകുറ്റപ്പണികൾ ശുദ്ധജലത്തിനായി ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെടുന്നവർക്കു സ്ഥിരമായി ലഭിക്കുന്ന മറുപടിയാണിത്. എന്നാൽ, തകരാർ പരിഹരിച്ചെന്നും. ഉടൻ ജലവിതരണം പുനരാരംഭിക്കുമെന്നും അധികൃതർ പറയുന്നു.ജലവിതരണ പദ്ധതിയുടെ ടാങ്ക് നിറയാൻ 42 മണിക്കൂറിലധികം വേണ്ടി വരും. പലപ്പോഴും ഇതിനു സാധിക്കാറില്ല എന്നും അധികൃതർ പറഞ്ഞു.