ഐഇഎസ് റാങ്ക് ജേതാവ് അൽ ജമീലയെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Mail This Article
×
കോട്ടയം∙ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ 12–ാം റാങ്ക് നേടിയ അൽ ജമീലയ്ക്ക് അഭിനന്ദനവുമായി മന്ത്രി റോഷി അഗസ്റ്റിൻ. കറുകച്ചാൽ സ്വദേശിനിയായ അൽ ജമീല നിലവിൽ താമസിക്കുന്ന അതിരമ്പുഴയിലെ വീട്ടിലെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. കഴിഞ്ഞ ഡിസംബറിൽ റാങ്ക് പട്ടികയിൽ ഇടം പിടിച്ച ശേഷം ആദ്യമായാണ് അൽ ജമീല ജന്മനാട്ടിൽ എത്തുന്നത്. മന്ത്രിക്കൊപ്പം കേരള കോൺഗ്രസ് (എം) മീഡിയ കോഓർഡിനേറ്റർ വിജി എം. തോമസ്, പഞ്ചായത്ത് അംഗം ഫസീന സുധീർ എന്നിവരും വീട്ടിലെത്തിയിരുന്നു. അൽ ജമീലയുടെ അമ്മ സി.എ.അജിത സലാം ജിഎസ്ടി വകുപ്പ് പൊൻകുന്നം ഓഫിസിൽ ഡെപ്യൂട്ടി കമ്മിഷണറാണ്.
English Summary:
Al Jameela's IES success story is celebrated with a visit from Minister Roshy Augustine. The Minister congratulated Al Jameela on achieving 12th rank in the Indian Economic Service exam, visiting her home in Athirampuzha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.