ADVERTISEMENT

തലപ്പാടി ∙ മണർകാട് – പുതുപ്പള്ളി റോഡിൽ ഓയിൽ പടർന്നതിനെത്തുടർന്ന് രണ്ടു ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപെട്ടു. ഒരാൾക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു.തലപ്പാടി എസ്എംഇ നഴ്സിങ് കോളജിന് മുൻപിലെ വളവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം.

തുടർച്ചയായി രണ്ടുപേർ അപകടത്തിൽപെട്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡിൽ ഓയിൽ പടർന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാർ പാമ്പാടി അഗ്നിരക്ഷാസേനയെയും, കോട്ടയം ഈസ്റ്റ് പൊലീസിലും വിവരമറിയിച്ചു. എസ്എഫ്ആർഒ ഹരീന്ദ്രനാഥ്, എഫ്ആർഒ കെ.എസ്.ബാദൂഷ, ജി.എം.ജയകൃഷ്ണൻ, ഡ്രൈവർ ബിന്റു ആന്റണി, ഹോം ഗാർഡ് കെ.ബി.ബിനുകുമാർ എന്നിവരാണ് ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.

English Summary:

Two-wheeler accident on Manarcadu-Puthuppally road near Thalappady resulted in serious injuries after an oil spill. Local residents alerted emergency services, including the Pampady Fire and Rescue Services and Kottayam East Police, who responded to the scene.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com