ADVERTISEMENT

മൂന്നിലവ് ∙വാളകത്ത് വീട് കത്തിനശിച്ചു. കുഴിവേലിൽ ഷാജിയുടെ വീടാണ് ഇന്നലെ ഉച്ചയോടെ നശിച്ചത്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് പൂർണമായി നശിച്ചു. ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുന്നത് കണ്ട അയൽവാസികളാണ് തീപിടിച്ച വിവരം ആദ്യം അറിയുന്നത്.ഈ സമയം ഷാജിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. പഞ്ചായത്തംഗം ജയിംസ് മാമന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നു തീ നിയന്ത്രണ വിധേയമാക്കി. വീട്ടിലുണ്ടായിരുന്ന അലമാര, മേശ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. മേലുകാവ് പൊലീസും ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

English Summary:

House fire destroys Shaji's home in Kuzhivel. The asbestos-roofed house was completely gutted yesterday afternoon, leaving the family with nothing.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com