കോട്ടയം ജില്ലയിൽ ഇന്ന് (24-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
നാട്ടകം ∙ സർക്കാർ പോളിടെക്നിക് കോളജിൽ 2024 -25 അധ്യയന വർഷത്തേക്ക് ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 27 ന് 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ബാങ്ക് അവധി
അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
ക്വിസ് മത്സരം 26ന്
കിടങ്ങൂർ ∙ ജേസീസ് 26നു രാവിലെ 10 മുതൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി പൊതുവിജ്ഞാനം അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തും. വിജയികൾക്ക് എവർറോളിങ് ട്രോഫിയും 6000 രൂപയുടെ കാഷ് അവാർഡും നൽകും. ഫോൺ: 94472 43000.
വൈദ്യുതി മുടക്കം
കിടങ്ങൂർ ∙ പിണ്ടിപ്പുഴ, മഠത്തിപ്പറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, പാറേപ്പീടിക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം മെഡി. ആശുപത്രിയിൽ ജൂനിയർ ഡോക്ടർ
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ റൂമറ്റോളജി, ഓങ്കോ സർജറി, ഗ്യാസ്ട്രോ സർജറി വിഭാഗങ്ങളിലേക്ക് ജൂനിയർ ഡോക്ടേഴ്സിനെ ഒരു വർഷ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എംബിബിഎസ് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 27ന് 2.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണം.
ചെസ് ടൂർണമെന്റ് 26ന്
വണ്ടൻപതാൽ ∙ ചെസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 26നു ചെസ് ടൂർണമെന്റ് നടത്തും. രാവിലെ നടക്കുന്ന മത്സരം ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ ഉദ്ഘാടനം ചെയ്യും.
കംപ്യൂട്ടർ ഡിപ്ലോമ കോഴ്സ്
കാഞ്ഞിരപ്പള്ളി∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ആരംഭിച്ച വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടർ ഡിപ്ലോമ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്‌സി, എസ്‌ടി, ഒഇസി, ഒബിഎച്ച് വിദ്യാർഥികൾക്ക് ഫീസില്ല. താൽപര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടുക. 04828 206480, 85470 05075.