ADVERTISEMENT

കോട്ടയം∙ സീനിയർ ജേണലിസ്റ്റ്സ് ഫോറം കോട്ടയം ജില്ലാഘടകം ശനിയാഴ്ച രാവിലെ 11ന് കോട്ടയം പ്രസ് ക്ലബിൽ പി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും സംഘടിപ്പിക്കുന്നു. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രഫ. ജോസ് കെ. മാനുവൽ മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹക്കീം നട്ടാശേരി, സംസ്ഥാന സെക്രട്ടറി പി.അജയകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ഫോറം ജില്ലാ പ്രസിഡന്റ് സേതു, സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പി.ജയചന്ദ്രൻ പാടിയ ഗാനങ്ങൾ പ്രശസ്ത ഗായക സംഘം അവതരിപ്പിക്കും. ഗാനാഞ്ജലിക്ക് സാംസ്കാരിക സമിതി കൺവീനർ പഴയിടം മുരളി നേതൃത്വം നൽകും.

English Summary:

The Senior Journalists Forum is hosting a remembrance meeting and musical tribute for renowned playback singer P. Jayachandran on January 25th in Kottayam. The event includes speakers, tributes and a musical performance featuring Jayachandran's songs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com