ചെറുവള്ളിക്കാവിൽ ശബരിമല ഇടത്താവളത്തിന് സൗകര്യമൊരുക്കും: മന്ത്രി വാസവൻ

Mail This Article
പാമ്പാടി ∙ ചെറുവള്ളിക്കാവ് ക്ഷേത്രത്തിൽ ശബരിമല ഇടത്താവളത്തിനുള്ള സൗകര്യം ഒരുക്കുമെന്നു മന്ത്രി വി.എൻ.വാസവൻ. ക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ഡോളി– ട്രാക്ടർ സംവിധാനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാൻ പോകുന്ന റോപ് വേയുടെ തറക്കല്ലിടൽ അയ്യപ്പന്റെ അടുത്ത പിറന്നാൾ ദിനമായ ഉത്രം നക്ഷത്രത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം പ്രസിഡന്റ് കെ.എൻ.രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ദേവസ്വം നിർമിച്ചുനൽകിയ ശ്രീഭദ്രം ഭവനത്തിന്റെ താക്കോൽസമർപ്പണം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. ജി.രാമൻനായർ, ജനറൽ കൺവീനർ പി.ആർ.അജിത് കുമാർ, സെക്രട്ടറി എം.ആർ.സജികുമാർ, വി.ജി.ബിജു, കെ.കെ.തങ്കപ്പൻ, ഫാ. കുരുവിള പെരുമാൾ ചാക്കോ, എം.ജി.ബിനു, ഗിരിജാദേവി മോഹൻ, കെ.ടി.ജയചന്ദ്രൻ, വി.ഡി.ലാലു, പി.പ്രശാന്ത്, വി.കെ. സുരേഷ്, കെ.ആർ.ഗോപകുമാർ, ലീലാബായി തുളസീദാസ് എന്നിവർ പ്രസംഗിച്ചു.