കോട്ടയം ജില്ലയിൽ ഇന്ന് (04-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
കുറിച്ചി ∙ മലകുന്നം - 2 ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ഹൗസിങ് ബോർഡ്, റെയിൽവേ ബൈപാസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ദിവാൻ പൈപ്പ്, വൈദ്യൻ പടി, വില്ലൂന്നി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ പൊൻമല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്ത്, തേൻകുളം. മാർക്കറ്റ്, ലയ റസിഡൻസി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്ന് രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു.
കാലിത്തീറ്റ വിതരണം
പൂഞ്ഞാർ ∙ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് നടപ്പിലാക്കുന്ന സബ്‌സിഡി നിരക്കിലുള്ള കാലിത്തീറ്റ ഇന്ന് വിതരണം ചെയ്യും. 2 ചാക്ക് കാലിത്തീറ്റയാണ് ഒരു കർഷകന് അനുവദിച്ചിരിക്കുന്നത്. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള എല്ലാവരും പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ എത്തി കാലിത്തീറ്റ കൈപ്പറ്റണം. രാവിലെ 10 മുതൽ 1 വരെയാണു വിതരണം.