കോട്ടയം ജില്ലയിൽ ഇന്ന് (05-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
റബർ ബോർഡ് പരിശീലനം
കോട്ടയം ∙ ഉണക്ക റബറിൽ നിന്നുള്ള ഉൽപന്ന നിർമാണത്തിൽ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) 17 മുതൽ 21 വരെ പരിശീലനം നടത്തും. 9446976726, 0481-2353201. ഇ മെയിൽ: training@rubberboard.org.in
തൊഴിൽപരിശീലനം
കോട്ടയം ∙ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ളവർക്കു ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സെൽ ഫോൺ റിപ്പയർ ആൻഡ് സർവീസിങ്ങിൽ 27നു സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 21നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 0481– 2303307, 2303306
അധ്യാപക,അനധ്യാപകനിയമനം
കോട്ടയം ∙ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ 25 –26 അധ്യയന വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ അധ്യാപക – അനധ്യാപക നിയമനം. ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഹിന്ദി, സെക്കൻഡറി വിഭാഗത്തിൽ മാത്‌സ് അധ്യാപക ഒഴിവുകൾ. പ്രൈമറി അധ്യാപകർ, സ്റ്റാഫ് നഴ്സ്, മലയാളം ഇൻസ്ട്രക്‌ടർ, സ്പെഷൽ എജ്യുക്കേറ്റർ, കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവുകളുമുണ്ട്. കൂടിക്കാഴ്ച 12 നു 9.30 ന്. www.kaduthuruthy.kvs.ac.in
ഓവർസീയർ
പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിൽ തൊഴിലുറപ്പു വിഭാഗത്തിൽ ഓവർസീയറുടെ ഒഴിവിലേക്ക് 7ന് അഭിമുഖം നടത്തുമെന്നു സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മേലുകാവ് ∙ പഞ്ചായത്തിൽ സർക്കാർ ഉത്തരവ് പ്രകാരം വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഡിപ്ലോമ(സിവിൽഎൻജിനീയറിംഗ്) ഐടിഐ(പോളിടെക്നിക്ക്) യോഗ്യതയുള്ളവരെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10 വരെ സ്വീകരിക്കും. ഫോൺ: 04822 219028, 9496044667.
നെറ്റ്ബോൾ
പാലാ ∙ ജില്ലാ സീനിയർ നെറ്റ്ബോൾ ഫാസ്റ്റ് 5 ചാംപ്യൻഷിപ് 8നു കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്ത് നടത്തും. 17നു നടത്തുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമുകളെ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 8നു കോളജ് മൈതാനത്ത് എത്തണം. ഫോൺ: 9447134241.