നാടിനെ മുൾമുനയിലാക്കി; തോട്ടിൽ ‘എൽഇഡി വെളിച്ചം’: ഒടുവിൽ ആശ്വാസം

Mail This Article
ചങ്ങനാശേരി ∙ രാത്രി തോട്ടിലെ പോളയ്ക്കിടയിൽ കണ്ട വെളിച്ചം നാടിനെ മുൾമുനയിലാക്കി. മൊബൈൽ വെളിച്ചമാണെന്നും തോട്ടിലേക്ക് ആരോ മുങ്ങിപ്പോയെന്നുമുള്ള ഊഹാപോഹങ്ങൾക്കിടെ നടത്തിയ തിരച്ചിലിന്റെ അപ്രതീക്ഷിത ട്വിസ്റ്റിൽ നാട്ടുകാർക്കും പൊലീസിനും അഗ്നിരക്ഷാ സേനയ്ക്കും കൂട്ടച്ചിരി. ഇന്നലെ രാത്രി 9ന് ആസ്മാപാലത്തിനു സമീപമാണ് നാടകീയ രംഗങ്ങൾ. പ്രദേശത്തു കൂടി പോയവരാണ് തോട്ടിലെ പോളക്കൂട്ടങ്ങൾക്കിടയിൽ മൊബൈലിലെ പോലെ വെളിച്ചം മിന്നിക്കത്തുന്നതു ശ്രദ്ധിച്ചത്. ഉടനെ വിവരം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ചങ്ങനാശേരി അഗ്നിരക്ഷാസേനാംഗങ്ങൾ പോള വകഞ്ഞു മാറ്റി വെളിച്ചം ലക്ഷ്യമാക്കി തോട്ടിലൂടെ നീങ്ങി. ഒടുവിൽ വെളിച്ചത്തിന് അടുത്തെത്തിയപ്പോഴാണ് സംഭവമറിയുന്നത്. റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന എൽഇഡി ലൈറ്റാണ് പോളയ്ക്കിടയിൽ തെളിഞ്ഞു കിടക്കുന്നത്.