കാൻസർ ബാധിതയായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

Mail This Article
കോട്ടയം∙ ചെന്നാട് സ്വദേശിനി സീന ജോൺ (47) കാൻസറിനോടുള്ള യുദ്ധത്തിലാണ്. സ്ട്രോക്ക് ബാധിതയായ സീനയ്ക്ക് 10 മാസം മുൻപാണ് സെറിവിക് കാൻസറാണെന്ന് തിരിച്ചറിയുന്നത്. ടാപ്പിങ് തൊഴിലാളിയായ ഭർത്താവിന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ ആറുമാസം മുൻപ് ഭർത്താവിനും സ്ട്രോക്ക് വന്നതോടെ ഏക വരുമാനം ഇല്ലാതായി.
ഇതിനിടെ സീനയുടെ ചികിത്സയ്ക്കായി കരുതൽ നിക്ഷേപങ്ങളെല്ലാം എടുത്തുതീർത്തു. 28 റേഡിയേഷനും നാലു കീമോയുമാണ് ഇതുവരെ ചെയ്തത്. 70 വയസ്സുകാരിയായ അമ്മ അൽഷിമേഴ്‌സ് രോഗിയുമാണ്. നിലവിൽ ചികിത്സകൾ നടത്തുന്നതിനും മരുന്ന് വാങ്ങുന്നതിനും അടക്കം എന്തു ചെയ്യണമെന്ന അങ്കലാപ്പിലാണ് കുടുംബം. മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകള്‍ കനിയണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
Account Name : Seena John
SBI, Erattupetta Branch
Account Number : 42623670523
IFSC Code: SBIN0008613
Mobile Number : 9953253208