യൂറിക് ആസിഡ് ക്രമാതീതമായി വർധിച്ച് 4 വർഷമായി ചികിത്സയിൽ; സുമനസ്സുകളുടെ സഹായം തേടി യുവാവ്

Mail This Article
കോട്ടയം ∙ യൂറിക് ആസിഡ് ക്രമാതീതമായി വർധിച്ച് നാലു വർഷമായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മൂലവട്ടം പാറയ്ക്കൽതൊട്ടിയിൽ അനിഷ് കുമാറാണ് (40) ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രണ്ടു വർഷം മുൻപു വലതുവശം തളർന്നു. ആയുർവേദ ചികിത്സയെ തുടർന്നു എഴുന്നേറ്റു നടക്കാവുന്ന വിധമെത്തി. നാലു മാസമായി രോഗാവസ്ഥ വീണ്ടും മൂർഛിച്ചു. ജോലിക്കു പോകാനാവാത്ത സ്ഥിതിയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സ്വന്തമായി വീടോ സ്ഥലമോയില്ല.
ഭാര്യ വീട്ടുജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. വാടക നൽകാൻ പണമില്ല. മക്കളിലൊരാൾക്കു തൈറോയ്ഡ് രോഗമുണ്ട്. രണ്ടുമാസം മുൻപ് സർജറി നടത്തി തുടർചികിത്സയിലാണ്. ഇളയ മകൾ സ്പോർട്സ് താരമാണ്. കുട്ടികളുടെ പഠനത്തിനും ബുദ്ധിമുട്ടാണെന്നും അനിഷ് പറയുന്നു. കുടുംബത്തെ സഹായിക്കാനായി അനിഷിന്റെ ഭാര്യ സൗമ്യയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അക്കൗണ്ട് പേര് : സൗമ്യ
ഫെഡറൽ ബാങ്ക്, ചിങ്ങവനം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 99980110790867
ഐഎഫ്എസ്‌സി കോഡ്: FDRL0001299
ഫോൺ : 7510981059