ADVERTISEMENT

വൈദ്യുതി മുടക്കം
കടുത്തുരുത്തി ∙ കടുത്തുരുത്തി ടൗൺ, ആയാംകുടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ചെമ്പ് ∙ പിതൃകുന്നം, ലക്ഷ്മി ട്രേഡിങ്, തേനാമിറ്റം, നാനാടം, നാനാടം കൊല്ലേരി, ഇത്തിപ്പുഴ, ഇത്തിപ്പുഴ കൊട്ടാരം, കെഎസ് മംഗലം, പുതുക്കുളം, കണ്ണംകേരി മുഴിക്കൽ, തേവടിപ്പാലം, മാറ്റപ്പറമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ പുകുടിപ്പാടം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ∙ കാരമൂട്, ഇല്ലിമൂട്, ചാന്നാനിക്കാട് സ്കൂൾ, അറക്കപ്പടി സ്കൂൾ, പാക്കിൽ നമ്പർ 1, പാക്കിൽ നമ്പർ 2, പതിനഞ്ചിൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ∙ കൊഞ്ചംകുഴി, എലിപ്പുലിക്കാട്ട്, വട്ടമൂട്, മേലേറ്റുപടി, വിരുത്തിപ്പടവ്, പ്യാരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും റബർ ബോർഡ്, ജില്ലാ ജയിൽ, മിണ്ടാമഠം, ഗുരുമന്ദിരം, എആർ ക്യാംപ്, ലോഗോസ്, നാഗമ്പടം, കുമാരനല്ലൂർ, റെയിൽവേ സ്റ്റേഷൻ, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മേനാച്ചേരി, ടെക്നിക്കൽ സ്കൂൾ, കണ്ണൻകുളങ്ങര, പ്ലാവിൻ ചുവട്, മക്രോണി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ എൻജിനീയറിങ് കോളജ്, ചിറപ്പുറം, പാദുവ, തിരുവമ്പാടി, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈക്കോൽ പാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ കുരിശുമല, കാരികാട് ടോപ്പ്, വെള്ളികുളം, മാർമല, ഒറ്റയീട്ടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ പത്തായക്കുഴി, കടുവാക്കുഴി, എരുമപ്പെട്ടി, ഈസ്റ്റേൺ റബേഴ്സ്, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ നെല്ലിക്കാക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ താന്നിമൂട്, കോടതിപ്പടി, ആനക്കയം പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 2 വരെയും ഉച്ചകഴിഞ്ഞ് കുന്നുംഭാഗം, ടിബി റോഡ് പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ കരികുളങ്ങര, അമ്പാടി, ചെമ്പകശേരി, വാസുദേവപുരം, ചാത്തുണ്ണി പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

സ്മാം പദ്ധതി:സംശയങ്ങൾക്ക് വിളിക്കാം
കോട്ടയം ∙ കർഷകർക്ക് കുറഞ്ഞ ചെലവിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാനുള്ള സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് കൃഷി വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ വി.എസ്.വിനിയ നാളെ 10 മുതൽ ഒന്നു വരെ മറുപടി പറയും. റബർ ബോർഡ് കോൾ സെന്റർ നമ്പർ: 0481 2576622.

കെട്ടിട നികുതി
കുറവിലങ്ങാട് ∙കെട്ടിട നികുതി പിഴ പലിശ ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലേലം 20ന്
തലയോലപ്പറമ്പ് ∙ തലയോലപ്പറമ്പ് പഞ്ചായത്തു വക കുത്തകകൾ 2025 – 26 സാമ്പത്തിക വർഷത്തേക്കുള്ള ലേലം, ക്വട്ടേഷൻ 20ന്  2ന് പഞ്ചായത്ത് ഓഫിസിൽ നടത്തും.

ഗതാഗതം നിരോധിച്ചു
പള്ളിക്കത്തോട് ∙ ഗ്രാമപ്പഞ്ചായത്തിലെ ബിഎസ്എസ് റോഡിൽ (പൊങ്ങാനാക്കുന്ന് - കല്ലാടുംപൊയ്ക ഫാമിലി ഹെൽത്ത്‌ സെന്റർ - കദളിമറ്റം റോഡ്) പൂവത്താനി ഭാഗത്ത് റോഡ് കോൺക്രീറ്റിങ് നാളെ നടക്കുന്നതിനാൽ റോഡിലൂടെയുള്ള ഗതാഗതം 10 ദിവസത്തേക്ക് നിരോധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ റോഡിന്റെ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഭാഗികമായോ, പൂർണമായോ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ജു ബിജു അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com