പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസിനു മുകളിൽ മരശിഖരം ഒടിഞ്ഞുവീണു

Mail This Article
×
കോട്ടയം ∙ കെഎസ്ആർടിസി സബ് ഡിപ്പോയിൽ ബസിനു മുകളിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. വാഹനത്തിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഏറ്റുമാനൂർ ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന കൂത്താട്ടുകുളം ഡിപ്പോയിലെ ബസിനു മുകളിലാണ് മരത്തിന്റെ വലിയ ശിഖരം വീണത്. ഒരു മണിക്കുള്ള ട്രിപ് പോകുന്നതിനാണ് ബസ് പാർക്ക് ചെയ്തിരുന്നത്.
അഗ്നിരക്ഷാസേനാ ഓഫിസിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സാബുവിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ അബ്ബാസി, നിജിൽകുമാർ, സജീഷ്, സ്വാഗത്, ആർഷ എന്നിവർ ചേർന്ന് മരത്തിന്റെ ശിഖരം മുറിച്ചുനീക്കി. പിന്നീട് വാഹനം സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ഡിപ്പോ വളപ്പിൽ അപകടഭീഷണിയായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കാൻ നടപടി സ്വീകരിക്കണമെന്ന് സേന ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
English Summary:
KSRTC bus accident avoided in Kottayam after a tree branch fell on a parked vehicle. The quick response of the fire department prevented any injuries or damage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.