പിഎച്ച്എസ്ഒഎയ്ക്ക് സ്വീകാര്യത ലഭിക്കാൻ കാരണം ധാർമികവും നൈതികവുമായ സേവനം: ഫ്രാൻസിസ് ജോർജ് എംപി

Mail This Article
കോട്ടയം ∙ പ്ലേയ്സ്മെന്റ് ഹോംനഴ്സിങ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (പിഎച്ച്എസ്ഒഎ) ജില്ലാ സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ധാർമികവും നൈതികവുമായ സേവനം നൽകുന്നതിൽ വിജയിച്ചതിനാലാണ് പിഎച്ച്എസ്ഒഎയ്ക്ക് സമൂഹത്തിൽ ഇത്രമാത്രം സ്വീകാര്യത ലഭിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ നിയമ നിർമാണം നടത്തി ഈ സേവന മേഖലയെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിഎച്ച്എസ്ഒഎ ജില്ലാ പ്രസിഡന്റ് ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. പിഎച്ച്എസ്ഒഎ സംസ്ഥാന പ്രസിഡന്റ് റോയി പി. ഏബ്രഹാം, ജനറൽ സെക്രട്ടറി അനിൽകുമാർ പാറയിൽ, ട്രഷറർ എബി മാത്യു, സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ രാജൻ തോമസ്, വൈസ് പ്രസിഡന്റ് അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.ടി.അമ്പിളി നടപ്പുവർഷത്തെ റിപ്പോർട്ടും വി.പി.ചെറിയാൻ കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ 2025–26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.