കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം; 1.45 കോടി ചെലവിൽ നിർമാണം

Mail This Article
×
കുറിച്ചി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കിഫ്ബി ഫണ്ടും എംഎൽഎയുടെ ആസ്തി വികസന ഫണ്ടും ചേർത്തുള്ള 1.45 കോടി രൂപ ചെലവഴിച്ചാണ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി പുതിയ കെട്ടിടം നിർമിച്ചത്.
സ്കൂൾ പിടിഎ പ്രസിഡന്റ് വി.ആർ.രാജേഷ്, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ കെ.ജെ.പ്രസാദ്, കില അസിസ്റ്റന്റ് എൻജിനീയർ അനിത കുമാരി, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, വാർഡ് അംഗം സുമ എബി, കെ.ബി.ജയശങ്കർ, എസ്.ചന്ദ്രിക, കെ.ഡി.സുഗതൻ, കൊച്ചുറാണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
English Summary:
Govt Higher Secondary School Kurichy's new building was inaugurated online by Minister V. Sivankutty. The ₹1.45 crore building, funded by KIFB and the MLA’s fund, improves facilities for students.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.