ADVERTISEMENT

വൈക്കം∙ കെപിഎസ്ടിഎ വൈക്കം ഉപജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. കെപിഎസ്ടിഎ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനം വനിതാ ഫോറം ഏറ്റെടുക്കുകയും, മൂത്തേടത്തുകാവ് മേഴ്‌സി ഹോം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളായ അമ്മമാരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

kpsta-vaikom-womens-forum-international-womens-day-2

കളിയും ചിരിയും പാട്ടുകളും നൃത്തവുമായി വനിതാ ഫോറം പ്രവർത്തകർ അമ്മമാർക്ക് സന്തോഷം പകർന്നു. വനിതാ പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുകയും ഉപജില്ലാ കമ്മിറ്റിയുടെ വിഹിതവും ചേർത്ത് ജീവകാരുണ്യ നിധി സമാഹരിച്ചു മദർ സുപ്പീരിയറിന് കൈമാറി. വനിതാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മേഴ്സി ഹോമിലെ അന്തേവാസികളെ ആദരിക്കുകയും അവിടുത്തെ പൂന്തോട്ടത്തിലേക്കാവശ്യമായ പൂച്ചെടികൾ സമ്മാനിക്കുകയും ചെയ്തു.

കെപിഎസ്ടിഎ ഉപജില്ലാ വൈസ് പ്രസിഡന്റ് സിബി ഏലിയാസ്, സെക്രട്ടറി വന്ദന കെ. പൗലോസ്, ജോയിൻ സെക്രട്ടറി അനു ഡി. രാജ്, വനിതാ ഫോറം ചെയർപേഴ്സൺ സീമ ബാലകൃഷ്ണൻ, കൺവീനർ സോജിമോൾ ജോർജ്, വനിതാ ഫോറം പ്രവർത്തകരായ കവിത ബോസ്, ആഷ കെ. ആനന്ദ്, വി. പി. രാജി , സി.ജി മിനി, ഹൈന ഹെൻട്രി, എസ്. ജ്യോതി ലക്ഷ്മി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

International Women's Day celebrations by KPSTA Vaikom's Women's Forum involved a charitable visit to Moothatedathukavu Mercy Home, bringing joy and support to the elderly residents. The forum's initiative combined festive events with community service, highlighting the spirit of giving and empowerment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com