ദൃശ്യവിരുന്ന് ഒരുക്കി ഇളങ്കാവ് ക്ഷേത്രത്തിൽ പ്രഹ്ലാദചരിതം കഥകളി

Mail This Article
×
വൈക്കം ∙ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കളിത്തട്ടിൽ നരസിംഹവും ഹിരണ്യകശിപുവും ശുക്രാചാര്യനും പ്രഹ്ലാദനും നിറഞ്ഞാടിയപ്പോൾ ആസ്വാദകർക്കു ദൃശ്യവിരുന്നായി. വൈക്കം കലാ ശക്തി അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളിയാണു ദൃശ്യവിരുന്ന് ഒരുക്കിയത്.
കൃഷ്ണനും ഗോപികമാരായ 5 പേരുടെയും വേഷത്തിൽ കലാശക്തി മാളവിക, ദേവിക, സ്മൃതി, നിമിഷ, അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായും ഹിരണ്യകശിപു ആയി ആർഎൽവി. അനുരാജും ശുക്രാചാര്യനായി ആർഎൽവി ശങ്കരൻകുട്ടിയും പ്രഹ്ലാദനായി കലാശക്തി മനോമയ് കമ്മത്തും അരങ്ങത്തെത്തി. കലാമണ്ഡലം രാജേഷ് ബാബു, പാലൂർ ഗണേശ്, കലാമണ്ഡലം ഹരി കൃഷ്ണൻ കലാനിലയം അഖിൽ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.
English Summary:
Prahlada Charitham Kathakali captivated audiences at the Vaikom festival. The performance, by Vaikom Kala Shakthi, was a highlight of the vadayar elamkavu devi temple celebrations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.