പുതുപ്പള്ളി റോട്ടറി ക്ലബ് വനിതാദിനാഘോഷം നടത്തി

Mail This Article
കോട്ടയം∙ വനിതാ ദിനം പുതുപ്പള്ളി റോട്ടറി ക്ലബ് വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. സ്ത്രീ ശാക്തീകരണത്തിന് നൽകി വരുന്ന ശക്തമായ സംഭാവനയ്ക്ക് നിഷ ജോസ് കെ. മാണിയെ ആദരിച്ചു. റോട്ടറിയുടെ യുവജന വിഭാഗമായ റോട്ടറാക്ട് ക്ലബ്ബിന്റെ പുതുപ്പള്ളി ചാപ്റ്ററിന്റെ ഉദ്ഘാടനം റവന്യു ജില്ലാ ചെയർമാൻ, റോട്ടേറിയൻ കണ്ണൻ എസ്. പ്രസാദ് നിർവഹിച്ചു. ചാർട്ടർ പ്രസിഡന്റ് രവീണ വിനോദ്, സെക്രട്ടറി അശ്വതി പ്രേംരാജ്, ട്രഷറർ ജോയൽ ജോ പോൾ എന്നിവർ സ്ഥാനമേറ്റു.

പ്രസിഡന്റ് റോട്ടേറിയൻ കുര്യൻ പുന്നൂസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസി. ഗവർണർ റോട്ടേറിയൻ മാത്യു തോമസ് പുതിയ മെമ്പർ വിനോദ് ശിവരാമനെ പരിചയപ്പെടുത്തി. സെക്രട്ടറി അഡ്വ റോയ് തോമസ്, റോട്ടറാക്ട് സോണൽ ചെയർമാൻ ജീന ജേക്കബ്, അനിത മോഹൻ, രമ്യ രവി, രാജ ഗോപാൽ ഡോ.സെലിൻ കുരുവിള,ഡോ. സെലിൻ സാമൂവൽ, ഡോ. ശോശാമ്മ വർഗീസ്, ജൂബി ജഗൻ, എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് പ്രൊജക്ട് ഉയരെയുടെ ഭാഗമായി മൈക്രോഗ്രീൻസിന്റെ ഉത്പാദനവും വിപണനവും എന്ന വിഷയത്തിൽ അപർണ ലാൽ, മിഥുൻ മോഹൻ എന്നിവർ ക്ലാസ് നയിച്ചു.
