നവോത്ഥാന സ്മരണ പുതുക്കി മണർകാട് സെന്റ് മേരീസ് കോളജിൽ ശിൽപശാല

Mail This Article
കോട്ടയം∙ മണർകാട് സെന്റ് മേരിസ് കോളജിൽ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ കേരള നവോത്ഥാനത്തെക്കുറിച്ച് ശിൽപശാല നടത്തി. ചിന്തകനും സാമൂഹിക പ്രവർത്തകനുമായ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. സെന്റ് മേരിസ് കോളജ് ചരിത്ര വിഭാഗം അധ്യാപകൻ ഒ.വി.ഷൈൻ വിഷയാവതരണം നടത്തി.
'ശ്രീനാരായണഗുരുവും ജാതി ഭൂപടങ്ങളുടെ ഉന്മൂലനവും' എന്ന വിഷയത്തിൽ, സെന്റ് മേരിസ് കോളജിലെ ചരിത്ര പഠന വിഭാഗം അധ്യാപകൻ ഡോ. സെബാസ്റ്റ്യൻ ജോസഫും, 'സാമൂഹിക പരിഷ്കരണത്തിന്റെ ബഹുമുഖ അർഥങ്ങൾ; അയ്യൻകാളിയെ വായിക്കുമ്പോൾ' എന്ന വിഷയത്തിൽ കോട്ടയം സിഎംഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ജെന്റിൽ ടി. തോമസും ക്ലാസുകൾ നയിച്ചു. സെന്റ് മേരിസ് കോളജ് ഹിസ്റ്ററി, ഇംഗ്ലീഷ് (പിജി) വിഭാഗങ്ങളുടെയും മലയാളം, ഹിന്ദി (യുജി) വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.