തിരുനക്കര ക്ഷേത്രോത്സവം 15 മുതൽ; പ്രധാന കലാപരിപാടികൾ അറിയാം

Mail This Article
കോട്ടയം ∙ പൂരവും ആഘോഷങ്ങളുമായി തിരുനക്കര മഹാദേവ ക്ഷേത്രോത്സവം 15 മുതൽ 24 വരെ. ഏഴാം ഉത്സവ ദിനമായ 21നാണ് തിരുനക്കര പൂരം. 22 ആനകൾ തിരുനക്കര പൂരത്തിന് നിരക്കും.15ന് വൈകിട്ട് 7ന് തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കലാപരിപാടികളുടെ സമാപനം 24ന് രാത്രി 8.30ന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, സെക്രട്ടറി അജയ് ടി.നായർ, ജനറൽ കൺവീനർ ടി.സി.രാമാനുജം എന്നിവർ പറഞ്ഞു. 16 മുതൽ 23 വരെ ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം. 19ന് രാവിലെ 10ന് ആനയൂട്ട്. 21ന് തിരുനക്കര പൂരം. രാവിലെ 9 മുതൽ ക്ഷേത്രങ്ങളിൽനിന്നു ചെറുപൂരങ്ങളുടെ വരവ്. വൈകിട്ട് 4നു തിരുനക്കര പൂരം– സ്പെഷൽ പഞ്ചാരിമേളം: പെരുവനം കുട്ടൻ മാരാരും സംഘവും.
22ന് വൈകിട്ട് 6ന് ദേശവിളക്ക്. കിഴക്കേനടയിൽ താഴ്മൺ മഠം മഹേഷ് മോഹനര് ഭദ്രദീപം തെളിക്കും. 23ന് പള്ളിവേട്ട ദിനത്തിൽ രാവിലെ 7.30ന് ആരംഭിക്കുന്ന ശ്രീബലിയിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ സ്പെഷൽ പഞ്ചാരിമേളം. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ടുദിനമായ 24ന് രാവിലെ 8ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 11ന് ആറാട്ടുസദ്യ. വൈകിട്ട് 6ന് അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്. 6.30ന് തിരിച്ചെഴുന്നള്ളത്ത്. രാത്രി 1.30 മുതൽ ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്. പിറ്റേന്ന് വെളുപ്പിനെ 5ന് കൊടിയിറക്ക്.
പ്രധാന കലാപരിപാടികൾ
15: രാത്രി 9.30– വയലിൻ കച്ചേരി: ഗംഗാ ശശിധരൻ
16: രാത്രി 7– ഗാനമേള: ആലപ്പുഴ ബ്ലൂ ഡയമണ്ട്സ്.
17: രാത്രി 10– കഥകളി: നളചരിതം മൂന്നാം ദിവസം– കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം.
18: രാത്രി 7– ഗാനമേള: ശ്രീരാഗ് ഭരതൻ, നന്ദ ജെ.ദേവൻ എന്നിവർ നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സ്.
19: രാത്രി 10– കഥകളി: കല്യാണ സൗഗന്ധികം, ദക്ഷയാഗം– കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം.
20: രാവിലെ 10:30– ചാക്യാർ കൂത്ത്– പൊതിയിൽ നാരായണ ചാക്യാർ. രാത്രി 9:15– ആനന്ദനടനം നൃത്തപരിപാടി– സിനിമ സീരിയൽ താരം അഞ്ജലി ഹരി.
21: രാത്രി 8:30– നൃത്തനാടകം നാഗവല്ലി മനോഹരി– സംവിധാനം സിനിമ സീരിയൽ താരം ശാലു മേനോൻ.
22: രാത്രി 8:30– നാട്യലീലാതരംഗിണി നൃത്തപരിപാടി– ചലച്ചിത്രതാരം മിയ.
23: രാത്രി 8:30–ഗാനമേള– ബൽറാം നയിക്കുന്ന തൃശൂർ കലാസദൻ
24: വൈകിട്ട് 5:30– നാഗസ്വരക്കച്ചേരി– തിരുപ്പുറംകുണ്ഡ്രം കെ.എ.വേൽമുരുകൻ, ആമ്പൂർ എം.എം. നാരായണൻ. രാത്രി 10:00– സംഗീതസദസ്സ്– ഡോ രാമപ്രസാദ് ചെന്നൈ.