തുഷാർ ഗാന്ധി 13 ന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ

Mail This Article
അരുവിത്തുറ ∙ മഹാത്മജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി 13ന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വിദ്യാർഥികളുമായി സംവദിക്കും. വൈക്കം
സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്.
ക്യാമ്പസിൽ തയാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 ന് നടക്കുന്ന സമ്മേളനത്തിൽ ‘സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും.