ADVERTISEMENT

കുറവിലങ്ങാട് ∙ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പട്ടിത്താനം ചെട്ടിത്തോട്ടിൽ ആന്റോ വർഗീസിനെ (ഇരുട്ട് ആന്റോ–34) പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 7 കേസുകളിലെ പ്രതിയാണ്. കോട്ടയം മെഡിക്കൽകോളജ് ഭാഗത്തുനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുന്നുംപുറം ഭാഗത്ത് പറക്കാട്ടിൽ നിഖിലിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. എസ്ഐമാരായ ശരണ്യ എസ്.ദേവൻ, മഹേഷ്‌ കൃഷ്ണൻ, എഎസ്ഐ വിനോദ്, സിപിഒ ദിപിൻ എന്നിവർചേർന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

English Summary:

Iron rod attack in Kottayam leads to the arrest of Anto Varghese. The accused, known as 'Irutt Anto,' was apprehended following a violent altercation that left a young man injured.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com