കെറെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് കരുതാനാവില്ല, ജനകീയ പ്രതിരോധം തുടരണം: മാർ കൂറിലോസ്

Mail This Article
മാടപ്പള്ളി ∙ ജനകീയ സമരങ്ങളോട് അധികാരകേന്ദ്രങ്ങൾക്ക് പുച്ഛമാണെന്നു ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സിൽവർലൈൻ പദ്ധതിക്കെതിരെ മാടപ്പള്ളിയിൽ നടക്കുന്ന സമരത്തിന്റെ മൂന്നാം വാർഷികവും സമരപോരാളികളുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാ, അങ്കണവാടി ജീവനക്കാരടക്കം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർ അവരുടെ ജീവിതാവശ്യങ്ങൾക്ക് വേണ്ടി ചെയ്യുന്ന സമരത്തെ അവഗണിക്കുന്നത് ആർക്കും ഭൂഷണമല്ല. സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നു കരുതുന്നില്ലെന്നും പദ്ധതിക്കെതിരെ ജാഗ്രതയോടെ പ്രതിരോധം ഉയർത്തണമെന്നും മാർ കൂറിലോസ് പറഞ്ഞു.
സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, ജനകീയ പ്രതിരോധ സമിതി സംസ്ഥാന ചെയർമാൻ ഡോ. എം.പി.മത്തായി, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, ഡോ. റൂബിൾ രാജ്, വി.ജെ.ലാലി, കുഞ്ഞുകോശി പോൾ, സലിം പി. മാത്യു, സുധാ കുര്യൻ, ബേബി ജോസഫ്, എ.ജി.അജയകുമാർ, ടി.എസ്.സലീം, മുരുകേഷ് നടയ്ക്കൽ, ബാബു കുരീത്ര, വർഗീസ് ആന്റണി, ജയിംസ് കലാവടക്കൻ, മജീദ്ഖാൻ, സിബിച്ചൻ പ്ലാമൂട്ടിൽ, സിബി ചാമക്കാല, ഷിബു ഏഴേപുഞ്ചയിൽ, സൈന തോമസ്, സിന്ധു ജയിംസ്, അന്നമ്മ സാജൻ, റോസ്‌ലിൻ ഫിലിപ്പ്, ജോഷി കുറുക്കൻകുഴി, സണ്ണി എത്തയ്ക്കാട്, മേരിക്കുട്ടി ജോസഫ്, സി.പി.ഓമനകുമാരി, എ.ടി.വർഗീസ്, സുമതിക്കുട്ടിയമ്മ, ജോർജ് പി. ജോൺ, തങ്കച്ചൻ ഇലവുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.