ADVERTISEMENT

കോട്ടയം ∙ ലോകത്തിലെ ഏറ്റവും ദുർഘട സൈക്കിൾ പാതയായ ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര പൂർത്തിയാക്കിയ കോട്ടയം സൈക്ലിങ് ക്ലബ് അംഗം രഞ്ജു ജോയന് ബുധനാഴ്ച രാവിലെ 8ന് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സ്വീകരണം നൽകും. സൈക്ലിങ് ക്ലബ് പ്രസിഡന്റ് ചെറിയാൻ വർഗീസ് അധ്യക്ഷത വഹിക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ രഞ്ജുവിനെ ആദരിക്കും.

ഡൽഹിയിൽ നിന്നും ആരംഭിച്ച് കുളു, മണാലി സോളാങ് വാലി, അടൽ ടണലിൽ എത്തി തിരിച്ച് ഡൽഹിയിൽ എത്തുന്നതാണ് 1200 കി.മീ. ദൈർഘ്യമുള്ള ട്രാൻസ് ഹിമാലയൻ യാത്ര. 14 ടണൽ ഉൾപ്പെടെ ചെങ്കുത്തായ മലമ്പാതകളും അതിശൈത്യവും ശക്തമായ ചൂടും ഈ സൈക്കിൾ യാത്രയെ ഏറെ കഠിനമാക്കുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് രഞ്ജു ജോയൻ 65 മണിക്കൂർ കൊണ്ട് സൈക്ലിങ് വിജയകരമായി പൂർത്തിയാക്കിയത്.

English Summary:

Ranju Joy, a Kottayam cyclist, receives a grand welcome after completing the grueling Trans-Himalayan cycling expedition. Learn about his incredible journey and the reception held in his honor in Kottayam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com