ഇന്ധനവില വർധനവ്: കാലി ഗ്യാസ്കുറ്റി തലയിലേറ്റി പ്രതിഷേധ സമരം- വിഡിയോ

Mail This Article
×
കോട്ടയം ∙ പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവിൽ പ്രതിഷേധിച്ച് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കാലി ഗ്യാസ് കുറ്റി ചുമന്നു കൊണ്ടാരുന്നു പ്രതിഷേധം. നാട്ടകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ ഉദ്ഘാടനം ചെയ്‌തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷീബ പുന്നൻ, ജനപ്രതിനിധികളായ ഷീന ബിനു, മിനി ഇട്ടികുഞ്ഞ്, അനിൽ കുമാർ, മഞ്ജു രാജേഷ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുകുട്ടൻ, മഹിളാ കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് രാജമ്മ അനിൽ പാലാപറമ്പൻ എന്നിവർ പ്രസംഗിച്ചു.
English Summary:
Fuel price hike protests rocked Kottayam as the Congress party demonstrated against rising costs. The Kottayam East Block Congress Committee led a march with several party leaders and public representatives participating.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.