ADVERTISEMENT

പാലാ ∙ നോമ്പിന്റെ  വ്രതശുദ്ധിയിൽ  വിശുദ്ധ വാരാചരണത്തിലേക്കു ക്രൈസ്തവ ലോകം പ്രവേശിക്കുന്നു.  നാളെ ക്രൈസ്തവ ദേവാല‍യങ്ങളിൽ ന‌ടത്തുന്ന ഓശാന ഞായർ തിരുക്കർമങ്ങളോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമാകും. 
പാലാ കത്തീഡ്രൽ
∙ പാലാ കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് നാളെ തുടക്കമാകും. ഓശാന ഞായർ രാവിലെ 5.30 നു കുർബാന, 6.45 നു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, തുടർന്ന് കുർബാന-ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, 9നു പാറപ്പള്ളി, കണ്ണാടിയുറുമ്പ് കുരിശുപള്ളികളിൽ കുർബാന, 10 നും വൈകിട്ട് 4.30 നും കുർബാന. പെസഹ വ്യാഴം രാവിലെ 7നു കാൽകഴുകൽ ശുശ്രൂഷ, കുർബാന. ദുഃഖവെള്ളി രാവിലെ 8നു പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി പ്രദക്ഷിണം, നേർച്ചക്കഞ്ഞി. 19നു രാവിലെ 6.30 നു കുർബാന. ഉയിർപ്പ് ഞായർ പുലർച്ചെ 3നു ഉയിർപ്പ് തിരുക്കർമങ്ങൾ, കുർബാന-ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിക്കും. 5.30നും 7.10നും 9.45നും കുർബാന, 6.30 നും പാറപ്പള്ളി കുരിശുപള്ളിയിലും 7.15നു കണ്ണാടിയുറുമ്പ് കുരിശുപള്ളിയിലും കുർബാന.

കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി ജംക്‌ഷനിലെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയിൽ നിന്ന് നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് സെന്റ് തോമസ് മൗണ്ട് കപ്പേളയിലേക്ക് നടത്തിയ കുരിശിന്റെ വഴിക്കു വികാരി ഫാ.തോമസ് മഠത്തിപ്പറമ്പിൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ നേതൃത്വം നൽകുന്നു
കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി ജംക്‌ഷനിലെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയിൽ നിന്ന് നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് സെന്റ് തോമസ് മൗണ്ട് കപ്പേളയിലേക്ക് നടത്തിയ കുരിശിന്റെ വഴിക്കു വികാരി ഫാ.തോമസ് മഠത്തിപ്പറമ്പിൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ നേതൃത്വം നൽകുന്നു

ചേർപ്പുങ്കൽ മാർ സ്ലീവ  പള്ളി
∙ ചേർപ്പുങ്കൽ മാർ സ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് നാളെ തുടക്കമാകും. രാവിലെ 6.30 നു ഓശാന ഞായർ തിരുക്കർമങ്ങൾ. കുരുത്തോല വെഞ്ചരിപ്പ്, കുർബാന, പ്രദക്ഷിണം. രാവിലെ 5.30 നും 9.30 നും 4.30 നും കുർബാന ഉണ്ടായിരിക്കും. പെസഹ വ്യാഴാഴ്ച രാവിലെ 6.30 നു കുർബാനയും കാൽകഴുകൽ ശുശ്രൂഷയും. ഉച്ചയ്ക്ക് 1 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, സന്ദേശം, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച തിരുക്കർമങ്ങൾ രാവിലെ 6.30 നു കുർബാനയോടെ ആരംഭിക്കും. ജ്ഞാനസ്നാന വ്രത നവീകരണം, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. ഉയിർപ്പ് ഞായറാഴ്ച വെളുപ്പിന് 3നു ഉയിർപ്പ് തിരുക്കർമങ്ങൾ, കുർബാന, തുടർന്ന് 5.30 നും 6.45 നും 8 നും കുർബാന.

അരുവിത്തുറ വല്യച്ചൻമലയിലേക്കു  നടത്തിയ കുരിശിന്റെ വഴി.
അരുവിത്തുറ വല്യച്ചൻമലയിലേക്കു നടത്തിയ കുരിശിന്റെ വഴി.

പാലാ ളാലം പഴയ പള്ളി
∙ പാലാ ളാലം പഴയ പള്ളിയിൽ വിശുദ്ധവാരത്തിന് നാളെ തുടക്കമാകും. ഓശാന ഞായർ രാവിലെ 4.30നു ദിവ്യകാരുണ്യ ആരാധന, 5.30 നു കുർബാന, തുടർന്ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, തുടർന്ന് കുർബാന, 9.30 നും വൈകിട്ട് 5 നും കുർബാന. നാളെ മുതൽ 16 വരെ വൈകിട്ട് 5നു വാർഷിക ധ്യാനം. ഫാ.സോനു കുളത്തൂർ ധ്യാനം നയിക്കും. പെസഹ വ്യാഴം രാവിലെ 6നു ആരാധന, 6.30നു കുർബാന, കാൽ കഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. ദുഃഖവെള്ളി രാവിലെ 6നു കരുണക്കൊന്ത, ദൈവ കരുണയുടെ നൊവേന, 6.30നു ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ, ഉച്ചകഴിഞ്ഞ് 2നു പാന വായന, 3നു ടൗൺ ചുറ്റിയുള്ള കുരിശിന്റെ വഴി, സന്ദേശം-ഫാ.ബിജു കുന്നക്കാട്ട്, തിരുസ്വരൂപം ചുംബിക്കൽ, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനി രാവിലെ 6നു കരുണക്കൊന്ത, ദൈവ കരുണയുടെ നൊവേന, രാവിലെ 6.30നു കുർബാന, മാമോദീസ വ്രതനവീകരണം, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്, നൊവേന. 20നു‍ വെളുപ്പിന് 3 നു ഉയിർപ്പിന്റെ തിരുക്കർമങ്ങൾ, കുർബാന, തുടർന്ന് രാവിലെ 5.30 നും 7നും 9.30നും വൈകിട്ട് 4 നും 6.30 നും കുർബാന. മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ദിവസവും രാവിലെ 6.30നു ആരംഭിക്കും.

ഗ്വാഡലൂപ്പെ മാതാ ദേവാലയം
∙ പാലാ ഗ്വാഡലൂപ്പെ മാതാ ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമങ്ങൾ നാളെ രാവിലെ 8.30 നു വാഴേമഠം ചാപ്പലിലെ കുരുത്തോല വെഞ്ചരിപ്പോടെ ആരംഭിക്കും. തുടർന്ന് പള്ളിയിസേ‍ലേക്ക് പ്രദക്ഷിണം, കുർബാന. പെസഹ വ്യാഴാഴ്ച വൈകിട്ട് 6.30 നു തിരുവത്താഴ ദിവ്യബലി, പാദക്ഷാളന കർമം, ദിവ്യകാരുണ്യ പ്രദക്ഷിണം, പെസഹ അപ്പം മുറിക്കൽ, ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 9 നു ളാലം പാലം ജംക്‌ഷനിൽ നിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി ടൗൺ ചുറ്റി പള്ളിയിൽ സമാപിക്കും. 12.30 നു നേർച്ചക്കഞ്ഞി വിതരണം, വൈകിട്ട് 3 നു പീഡാനുഭവ അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന. തുടർന്ന് നഗരി കാണിക്കൽ, കബറടക്കം. ദുഃഖ ശനിയാഴ്ച 7നു പ്രഭാത പ്രാർഥന, തുടർന്ന് പുത്തൻ തീ, പുത്തൻ വെള്ളം ആശീർവാദം, ദിവ്യകാരുണ്യ ആരാധന, ജ്ഞാനസ്നാന വ്രത നവീകരണം, സ്തോത്ര യാഗകർമം. ഉയിർപ്പ് ഞായറാഴ്ച രാവിലെ 7 നു കുർബാന.

അരുവിത്തുറ ഫൊറോന പള്ളി
അരുവിത്തുറ ∙ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഓശാന ഞായറാഴ്ചയോടെ നാളെ ആരംഭിക്കും. രാവിലെ 5.30ന് കുർബാന. 6.30ന്, ഓശാന തിരുക്കർമങ്ങൾ, കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും കുർബാന, 5.15ന് മലയിലേക്കു ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിയിൽ കുർബാന. 15ന് രാവിലെ മുതൽ കുമ്പസാരം. 17ന് രാവിലെ 7ന് പെസഹ തിരുക്കർമങ്ങൾ, കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന.

ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ 7ന് പീഢാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേക്കു ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്കു കുരിശിന്റെ വഴി, 10ന് പിഢാനുഭവ സന്ദേശം 19ന് രാവിലെ 7ന് ദുഃഖശനി തിരുക്കർമങ്ങൾ, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20ന് 3ന് കുർബാന, ഉയർപ്പ് തിരുക്കർമങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും കുർബാന. ഏപ്രിൽ 27ന് വല്യച്ചൻമലയിൽ പുതുഞായർ തിരുനാൾ ആഘോഷം. വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വല്യച്ചൻ മലയിൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കും.

English Summary:

Palm Sunday marks the start of Holy Week for Christians. Churches across Kerala will hold special Palm Sunday services, signifying the beginning of this significant religious observance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com