കോട്ടയം ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഒപി വിഭാഗം അവധി
മുട്ടുചിറ ∙ വിഷു പ്രമാണിച്ച് നാളെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയുടെ ഒപി വിഭാഗം പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ ഫാ. ഡോ. ഷീൻ പാലയ്ക്കത്തടത്തിൽ അറിയിച്ചു.
പേ വിഷ ബാധ പ്രതിരോധ കുത്തി വയ്പ്
മാഞ്ഞൂർ ∙ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ പഞ്ചായത്തിൽ തെരുവു നായ്ക്കൾക്ക് പേ വിഷ ബാധ പ്രതിരോധ കുത്തി വയ്പ് ആരംഭിച്ചു. പഞ്ചായത്തിൽ തെരുവ് നായ ശല്യം കൂടുതൽ ഉള്ള 14, 15 വാർഡുകളിലും വിവിധ പ്രദേശങ്ങളിലും തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് അടിയന്തരമായി നൽകി. പ്രദേശത്ത് ഒരു തെരുവു നായ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും മൂന്നു പശുക്കൾക്കും ചില തെരുവുനായ്ക്കൾക്കും പേവിഷബാധയുള്ള തെരുവു നായയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകി ലൈസൻസ് സൂക്ഷിക്കേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ അറിയിച്ചു.
കോളജിൽ ജോലി ഒഴിവുകൾ
കോട്ടയം ∙ മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജിലെ സ്വാശ്രയ വിഭാഗത്തിൽ സൈക്കോളജി, ബോട്ടണി, സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെയും കംപ്യൂട്ടർ പരിജ്ഞാനമുള്ള ഓഫിസ് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക നിയമനത്തിന് നെറ്റ് പാസായവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 9496546707. ഇമെയിൽ: jhobu@yahoo.co.in
പാർക്ക് തുറന്നു
പാലാ ∙ അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്ന നഗരസഭ 12-ാംമൈൽ കുമാരനാശാൻ പാർക്ക് താൽക്കാലികമായി തുറന്നു കൊടുത്തതായി നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അറിയിച്ചു.