സ്തുതിഗീതങ്ങളുമായി ഓശാനപ്പെരുന്നാൾ

Mail This Article
×
കാഞ്ഞിരപ്പള്ളി ∙ തീക്ഷ്ണമായ പ്രാർഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളായ വിശുദ്ധ വാരത്തിന് ഓശാന ഞായറോടെ തുടക്കമായി. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു.

കത്തീഡ്രൽ ഗ്രോട്ടോയിൽ ആരംഭിച്ച തിരുക്കർമങ്ങളെ തുടർന്ന് കത്തീഡ്രലിലേക്കു നടത്തിയ പ്രദക്ഷിണത്തിൽ ഓശാന വിളികളുമായി വിശ്വാസി സമൂഹം പങ്കു ചേർന്നു. രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ ഓശാന തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. എരുമേലി ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഫാ. തോമസ് പരിന്തിരിക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
English Summary:
Palm Sunday marked the beginning of Holy Week in Kanjirappally and Erumeli. The services were led by prominent bishops and attended by many faithful.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.