മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: സുമനസ്സുകളുടെ കരുണ തേടി 19 വയസ്സുകാരി

Mail This Article
കോട്ടയം ∙ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടി 19 വയസ്സുകാരി. കോട്ടയം മൂലവട്ടം പാറയിൽ ഹൗസിൽ അനോജിന്റെ മകൾ അക്സ പി. അനോജ് ആണ് ചികിത്സാ സഹായം തേടുന്നത്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ടും എച്ച്ബിയും കുറഞ്ഞു. രണ്ടു വൃക്കകളും ഹൈ റിസ്ക് ഇൻഫെക്‌ഷനിലാണ്. 5 വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 മാസം മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കായി 25 ലക്ഷത്തോളം രൂപ ചെലവുവരും. ഇതിനകം തന്നെ ചികിത്സയ്ക്കായി വലിയ തുക ചെലവായി. സുമനസ്സുകൾ കനിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായി അക്സയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Account Name : Aksa P Anoj
State Bank of India, Pallom Branch
Account No : 67368439066
IFSC Code : SBIN0070217
Google Pay Number : 9778713532