ADVERTISEMENT

പാലാ ∙ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കന് പരുക്കേറ്റു. കുറുമണ്ണ് സ്വദേശി ജോസഫ് മൈക്കിളിന് (52) ആണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 5ന് ചേർപ്പുങ്കൽ മിൽ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. കണ്ടെയ്നർ ലോറിയുടെ മുകൾ ഭാഗം തട്ടി മരക്കൊമ്പ് ഒടിഞ്ഞ് ജോസഫിന്റെ ദേഹത്തേക്ക് വീണു. ഇതേത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റ ജോസഫിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

English Summary:

Scooter accident injures Pala man. Joseph Michael, 52, was injured when his scooter overturned after a falling tree branch struck him near Cherpunkal Mill Junction.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com