സ്വകാര്യ കമ്പനിയുടെ കേബിൾ ഇടാൻ റോഡ് കുത്തിപ്പൊളിച്ചു

Mail This Article
×
കറുകച്ചാൽ ∙ കേബിൾ ഇടാൻ ടാർ റോഡ് കുഴിച്ചിട്ട് മാസങ്ങളായി. കറുകച്ചാൽ ടൗണിൽ – വാഴൂർ റോഡിലും മണിമല റോഡിലുമാണു 5 അടി നീളത്തിൽ ടാർ കുത്തിപ്പൊളിച്ച് ചതുരത്തിൽ കുഴികളെടുത്തത്. സ്വകാര്യ കമ്പനിയുടെ കേബിൾ ഇടാൻ 2 അടിയോളം താഴ്ചയിലാണ് റോഡ് കുഴിച്ചത്. പണി കഴിഞ്ഞ ശേഷം മണ്ണും ടാറിങ്ങിന്റെ അവശിഷ്ടങ്ങളും ഇട്ട് താൽക്കാലികമായി മൂടിയതല്ലാതെ ടാർ ചെയ്തില്ല. മഴ പെയ്തതോടെ മണ്ണ് ഒലിച്ചു പോയി. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽ പെടുന്നത് പതിവാണ്. കാൽനട യാത്രികർക്കും ബുദ്ധിമുട്ടാണ്. എസ്ബിഐ ജംക്‌ഷനു സമീപമാണ് കൂടുതൽ ഭാഗങ്ങൾ കുത്തിപ്പൊളിച്ചത്.
English Summary:
Karukachal road damage from unrepaired cable trenches is causing accidents. Deep pits left by a private company remain a hazard to both vehicles and pedestrians in the area, particularly near the SBI junction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.