കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

Mail This Article
×
മാന്തുരുത്തി ∙ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്ക്. മാന്തുരുത്തി മൂലേക്കുന്ന് മരിയ ചെറിയാൻ (26), സഹോദരൻ തിമോത്തി ചെറിയാൻ (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു വാഴൂർ – ചങ്ങനാശേരി റോഡിലായിരുന്നു അപകടം.
വീട്ടിൽ എത്തിയവരെ വാഴൂരിലെ വീട്ടിലേക്ക് വിടാനായി പോകുമ്പോൾ ആഴാംചിറ ഭാഗത്ത് വച്ച് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിമോത്തിയാണു കാറോടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. പിൻസീറ്റിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
English Summary:
Manturuthy road accident injures two siblings. A car and bus collision on the Vazhoor-Changanassery road near Azhamchira.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.