ADVERTISEMENT

കോട്ടയം ∙ കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയുടെ  ഉറവിടം കണ്ടെത്താൻ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്കു ജില്ലാ പൊലീസ് കത്തയച്ചു. അന്വേഷണത്തിനു പ്രത്യേക സംഘത്തിനു രൂപം നൽകി. ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനാണ്  കത്ത് നൽകിയത്. വ്യാഴാഴ്ച 11.30നാണ് കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന ഇമെയിൽ സന്ദേശം പൊലീസിനു ലഭിച്ചത്. 12.30 മുതൽ 2.30 വരെ പരിശോധന തുടർന്നു. പ്രധാനപ്പെട്ട ഓഫിസുകളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. കോടതികളുടെ പ്രവർത്തനം തടസ്സപ്പെട്ടില്ല. മറ്റ് ഓഫിസിലെ ജീവനക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തിയിരുന്നു.

English Summary:

Kottayam Bomb Threat: The Kottayam police are investigating a false bomb threat at the Collectorate, contacting Microsoft to trace the origin of the threat. A special investigation team has been formed to find those responsible for the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com