ADVERTISEMENT

ഇന്ന് 
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

വൈദ്യുതി മുടക്കം
ചങ്ങനാശേരി ∙ ശ്രീകൃഷ്ണ ടെംപിൾ, ലക്ഷ്മിപുരം കൊട്ടാരം, ട്രാൻസ്ഫോമർ ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ∙ ഹിറാനഗർ ട്രാൻസ്ഫോമർ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 

തെങ്ങണ ∙ മടുക്കുംമൂട്, ഇടിമണ്ണിക്കൽ, വെരൂർ, കളരിക്കൽ, അലൂമിനിയം ഇൻഡസ്, കണ്ണോട്ട, പയ്യമ്പള്ളി, വിസ, എഡിഫൈസ്, ട്രെൻഡ്സ് ട്രാൻസ്ഫോമർ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ ഒന്നു വരെയും മഞ്ചേരിക്കളം, എസ്എൻഡിപി, ബ്രിട്ടക്സ്, വട്ടച്ചാൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

തപാൽ വകുപ്പിൽ നിയമനം
പാലാ ∙ തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ കീഴിൽ ഇൻഷുറൻസ് ഏജന്റുമാരെയും ഫീൽഡ് ഓഫിസർമാരെയും കമ്മിഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. 18 വയസ്സ് കഴിഞ്ഞ എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മീനച്ചിൽ, കോട്ടയം, വൈക്കം, താലൂക്കുകളിലുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും കുടുംബശ്രീ പ്രവർത്തകർക്കും മുൻഗണന. താൽപര്യമുള്ളവർ 16നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 99460 94333.

കോഴ്സുകൾ
പാലാ ∙ യുവാക്കൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മുത്തോലി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ അസി.റോബട്ടിക്സ് ടെക്നിഷ്യൻ, അനിമേറ്റർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 – 23 പ്രായക്കാരായ, 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 15നു മുൻപ് അപേക്ഷ നൽകണം. ഫോൺ: 81295 12698.

കന്നുകാലി കുത്തിവയ്പ്
തൃക്കൊടിത്താനം ∙ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആറാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിൽ ക്ഷീരകർഷകർ തങ്ങളുടെ കന്നുകാലികളെ നിർബന്ധവും സൗജന്യവുമായ കുത്തിവയ്പിനു വിധേയമാക്കണമെന്ന് തൃക്കൊടിത്താനം വെറ്ററിനറി സർജൻ അറിയിച്ചു. 9447982211, 9605639532.

നീന്തൽ മത്സരം 12ന്
പാലാ ∙ ജില്ലാ അക്വാറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ സീനിയർ നീന്തൽ മത്സരം 12നു നഗരസഭാ നീന്തൽ കുളത്തിൽ നടത്തും. ജില്ലയിലെ സ്ഥിരതാമസക്കാരായ 14 വയസ്സിനു മുകളിലുള്ളവർക്കു പങ്കെടുക്കാം. 30, 31 തീയതികളിൽ സെന്റ് തോമസ് കോളജ് നീന്തൽ കുളത്തിൽ നടത്തുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ഫോൺ: 89435 55555.

തൊഴിലധിഷ്ഠിത കോഴ്സ്
കടുത്തുരുത്തി ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സമ്മർ വെക്കേഷൻ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഒടി ആൻഡ് വെബ് പ്രോഗ്രാമിങ് യൂസിങ് പിഎച്ച്പി, പ്രാക്ടിക്കൽ ടാക്സ് ഫയലിങ്, മൊബൈൽ ഫോൺ സർവീസിങ് തുടങ്ങിയവയാണ് കോഴ്സുകൾ. 50 മണിക്കൂർ നീളുന്ന കോഴ്സുകൾ ബ്ലെൻഡഡ് മോഡിൽ (ഓൺലൈൻ / ഓഫ്‌ലൈൻ) ആണ് നടത്തുന്നത്. ഡിഗ്രി പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 14. കോളജ് വെബ്സൈറ്റ് (https://caskaduthuruthy.ihrd.ac.in/). ഫോൺ: 85470 05049, 94465 62127.

നീന്തൽ മത്സരം 12ന്
പാലാ ∙ ജില്ലാ അക്വാറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ സീനിയർ നീന്തൽ മത്സരം 12നു നഗരസഭാ നീന്തൽ കുളത്തിൽ നടത്തും. ജില്ലയിലെ സ്ഥിരതാമസക്കാരായ 14 വയസ്സിനു മുകളിലുള്ളവർക്കു പങ്കെടുക്കാം. 30, 31 തീയതികളിൽ സെന്റ് തോമസ് കോളജ് നീന്തൽ കുളത്തിൽ നടത്തുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ഫോൺ: 89435 55555.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com