പാമ്പാടിയിൽ കോഫി ഹൗസിലേക്ക് കാർ ഇടിച്ചുകയറി അപകടം

Mail This Article
×
പാമ്പാടി ∙ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാർ കോഫി ഹൗസിലേക്ക് ഇടിച്ചുകയറി. ആർക്കും പരുക്കില്ല. പാമ്പാടി കാർഷിക വിപണന കേന്ദ്ര ബിൽഡിങ്ങിന് എതിർവശത്തുള്ള കോഫി ഹൗസിൽ ഇന്നലെ ഉച്ചയ്ക്കു 12ന് ആയിരുന്നു അപകടം.പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഭക്ഷണം കഴിച്ചതിനു ശേഷം യാത്ര തുടരുന്നതിനായി വാഹനത്തിൽ കയറി പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം നഷ്ടമായി അതേ കോഫി ഹൗസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ മുൻഭാഗത്തെ കണ്ണാടിയും മുൻവശത്ത് ഇരുന്ന ഉപകരണങ്ങളും തകർന്നു.
English Summary:
Pampady car crash causes minor damage to a coffee house. No one was injured when a vehicle, reversing from a coffee house, lost control and hit the building yesterday.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.