ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ വിധി ഇരുൾ വീഴ്ത്തിയ ജീവിതത്തിൽ ഗംഗാ മോൾ നേടിയ വിജയത്തിന് പൊൻപ്രഭ. കൊപ്രാക്കളം കൊച്ചുപുരയ്ക്കൽ ജനീഷിന്റെയും ശാലിനിയുടെയും മകൾ ഗംഗാ മോളാണ് എസ്എസ്എൽസി പരീക്ഷയിൽ 9 വിഷയങ്ങളിൽ എ പ്ലസും ഒരു ബി പ്ലസ് ഗ്രേഡും നേടി തിളക്കമാർന്ന വിജയം നേടിയത്. മാത്തമാറ്റിക്സ് ഒഴിച്ച് ബാക്കി എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടി. 

80 ശതമാനം കാഴ്ചശക്തിയില്ലാത്ത ഗംഗ ഒന്നാം ക്ലാസ് മുതൽ 7–ാം ക്ലാസ് വരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും തുടർന്ന് പത്താം ക്ലാസ് വരെ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിലുമാണു  പഠിച്ചത്. പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും അസീസി അന്ധവിദ്യാലയത്തിൽ സജീവമാണ്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിനു സെക്കൻഡ് എ ഗ്രേഡും, കഥാരചനയ്ക്കു ബി ഗ്രേഡും നേടിയ ഗംഗ മോൾ എ ഗ്രേഡ് നേടിയ ദേശഭക്തി ഗാനത്തിനും സംഘ ഗാന സംഘത്തിലും അംഗമായിരുന്നു.

English Summary:

Ganga Mol's remarkable SSLC achievement showcases the power of perseverance. Despite her visual impairment, she secured impressive grades, inspiring others with her dedication and hard work.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT