ADVERTISEMENT

തൊഴിൽവീഥി സെക്രട്ടേറിയറ്റ് മാതൃകാ പരീക്ഷ 15ന്:കാഞ്ഞിരപ്പള്ളി ∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാതൃകാ പരീക്ഷ 15ന് 10.30ന് നടക്കും .പുതിയതായി തൊഴിൽവീഥി വരിക്കാരാകുന്ന ഉദ്യോഗാർഥികൾക്കാണ് അവസരം. 3 മാസത്തേക്കുള്ള തൊഴിൽവീഥി വരിസംഖ്യയായ 150 രൂപ നൽകി മാതൃകാ പരീക്ഷയ്ക്കു പേരു നൽകാം. കുരിശുങ്കൽ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സ്മാർട്ട് പിഎസ്‌സി കോച്ചിങ് സെന്ററാണ് പരീക്ഷാ കേന്ദ്രം. 9567860918.

കെൽട്രോണിൽ ന്യൂ മീഡിയ കോഴ്സ്
കോട്ടയം ∙ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് തൊഴിലധിഷ്‌ഠിത കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഓരോ ബാച്ചിലും 20 പേർക്കാണ് അഡ്മിഷൻ. അടിസ്ഥാന യോഗ്യത: പ്ലസ്ടു. 3 മാസമാണു കോഴ്സ് കാലാവധി. 9605404811, 9995668444.

മെഡിക്കൽ ക്യാംപ്
ചങ്ങനാശേരി ∙ ലയൺസ് ക്ലബ് ഓഫ് ചങ്ങനാശേരി റോയൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഇന്ന് 9 നു കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ജനറൽ മെഡിസിൻ, ത്വക്ക്, കണ്ണ്, ശിശുരോഗം, ഇഎൻടി പരിശോധന നടത്തും. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫോൺ: 9946676114

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com